NEWS

കേരളത്തിന്റെ ഭാവി സതീശന്റെ കൈകളിൽ ഭദ്രം: സി.ദിവാകരൻ; മുഖ്യമന്ത്രിയെ പുകഴ്ത്തി സിപിഐ നേതാവ്


തിരുവനന്തപുരം∙ മുഖ്യമന്ത്രി വി.ഡി.സതീശന്റെ കൈകളിൽ കേരളത്തിന്റെ ഭാവി ഭദ്രമാണെന്ന് സിപിഐ നേതാവ് സി.ദിവാകരൻ. വിടുതലൈ ചിരുതൈകൾ കക്ഷി (വിസികെ) കേരള ഘടകം വി.ഡി.സതീശന് മഹാത്മാ അയ്യങ്കാളി പുരസ്കാരം സമ്മാനിച്ച ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിന്റെ പ്രിയങ്കരനായ മുഖ്യമന്ത്രിയാണ് സതീശൻ. നിയമസഭയിൽ തങ്ങളെയെല്ലാം വെള്ളം കുടിപ്പിച്ച സമർഥനായ പ്രതിപക്ഷ നേതാവ്. അദ്ദേഹം ഭരണത്തിൽ വന്ന് 100 ദിവസം കൊണ്ട് കേരളത്തിന്റെ താൽപര്യം തന്റെ കൈകളിൽ ഭദ്രമാണെന്നു തെളിയിച്ചു. സതീശൻ സർക്കാർ പാവപ്പെട്ട ആളുകൾക്കു വേണ്ടി, അടിച്ചമർത്തപ്പെട്ടവർക്കു വേണ്ടി ചെയ്യുന്ന എല്ലാ കാര്യങ്ങളോടും നമുക്ക് സഹകരിക്കാൻ കഴിയുന്നതാണെന്നും ദിവാകരൻ പറഞ്ഞു.


Fashion ⏭️

Back to top button