NEWS

‘ഫ്ലൈ91’ കമ്പനിയിൽ ചേർന്നു; അഭിനന്ദൻ വർധമാൻ ഇനി യാത്രാവിമാനം പറത്തും


ന്യൂഡൽഹി ∙ ഇന്ത്യൻ വ്യോമാതിർത്തി കടന്നെത്തിയ പാക്ക് യുദ്ധവിമാനത്തെ പിന്തുടർന്നു തുരത്തിയ യുദ്ധവിമാന പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റൻ അഭിനന്ദൻ വർധമാൻ ഇനി യാത്രാവിമാനം പറത്തും. വ്യോമസേനയിലെ കരിയറിനൊടുവിൽ, മലയാളിയായ മനോജ് ചാക്കോയുടെ ഉടമസ്ഥതയിലുള്ള ‘ഫ്ലൈ91’ വിമാനക്കമ്പനിയുടെ പൈലറ്റായി അഭിനന്ദൻ ജോലിയിൽ പ്രവേശിച്ചു. എടിആർ 72–600 ടർബോപ്രോപ്പ് വിമാനങ്ങളാണ് അദ്ദേഹം പറത്തുക.പാക്കിസ്ഥാന്റെ എഫ് 16 യുദ്ധവിമാനത്തെ 2019 ഫെബ്രുവരി 27നാണ് മിഗ് 21 ബൈസൺ വിമാനത്തിൽ കുതിച്ചെത്തിയ അഭിനന്ദൻ വെടിവച്ചു വീഴ്ത്തിയത്. പാക്ക് ആക്രമണത്തെത്തുടർന്ന് വിമാനത്തിൽനിന്ന് ഇജക്ട് ചെയ്ത അഭിനന്ദൻ പരുക്കുകളോടെ പാക്ക് പിടിയിലായി. മാർച്ച് ഒന്നിനു മോചിതനായി.


Fashion ⏭️

Back to top button