NEWS

താമരശ്ശേരി ചുരം: അപകടത്തെത്തുടർന്ന് തടസ്സപ്പെട്ട ഗതാഗതം പൂർണമായും പുനഃസ്ഥാപിച്ചു


താമരശ്ശേരി ∙  ചുരം ആറാം വളവിന് സമീപം ടാക്സി കാറിന് മുകളിലേക്ക് മരം വീണുണ്ടായ അപകടത്തെത്തുടർന്ന് തടസ്സപ്പെട്ട ഗതാഗതം പൂർണമായും പുനഃസ്ഥാപിച്ചു. 6, 7 ഹെയർപിൻ വളവുകൾക്ക് ഇടയിലാണ് മരം ഒടിഞ്ഞു വീണത്. അപകടത്തിൽ കാറിലുണ്ടായിരുന്ന ഒരു കുട്ടിക്ക് പരുക്കേറ്റു. കുട്ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കൽപറ്റയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം, ചുരത്തിലെ സന്നദ്ധപ്രവർത്തകർ, ഹൈവേ പൊലീസ് തുടങ്ങിയവർ സംയുക്തമായി നടത്തിയ ശ്രമങ്ങൾക്ക് ഒടുവിലാണ് റോഡിലെ തടസ്സം നീക്കിയത്. വീണ മരം മുറിച്ചു മാറ്റി. തുടർന്ന് അപകടത്തിൽപ്പെട്ട കാർ സംഭവസ്ഥലത്തു നിന്ന് മാറ്റിയതോടെയാണ് പാത വീണ്ടും ഗതാഗത സജ്ജമായത്. നിലവിൽ ചുരത്തിൽ മറ്റു ഗതാഗത തടസ്സമില്ലെന്ന് അധികൃതർ അറിയിച്ചു.


Source link

Back to top button