NEWS
ചെന്നൈയ്ക്ക് രണ്ടാമത്തെ വിമാനത്താവളം: പരന്തൂരിന് പകരം 2 സ്ഥലങ്ങൾ ഒരാഴ്ചയ്ക്കകം കണ്ടെത്തി വിജയ് സർക്കാർ

ചെന്നൈ ∙ ജനങ്ങളുടെ കടുത്ത പ്രതിഷേധത്തെ തുടർന്ന് ഉപേക്ഷിച്ച പരന്തൂർ വിമാനത്താവള പദ്ധതിക്ക് പകരമായി രണ്ട് സ്ഥലങ്ങൾ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (എഎഐ) ശുപാർശ ചെയ്ത് വിജയ് സർക്കാർ. മുൻ ഡിഎംകെ സർക്കാർ കൊണ്ടുവന്ന പരന്തൂരിലെ വിമാനത്താവള പദ്ധതി ഔദ്യോഗികമായി റദ്ദാക്കിയ തീരുമാനം പുറത്തുവന്ന് ആഴ്ചയ്ക്കുള്ളിലാണ് ടിവികെ സർക്കാർ പുതിയ സ്ഥലങ്ങൾ കണ്ടെത്തിയത്.മണല്ലൂരും ചെയ്യൂരുമാണ് പുതിയ വിമാനത്താവളത്തിനായി സർക്കാർ കണ്ടെത്തിയത്. ചെന്നൈയിൽ നിന്ന് ഏകദേശം 60 കി.മീ ആണ് മണല്ലൂരിലേക്കുള്ള ദൂരം അതേസമയം ചെയ്യൂർ 100 കി.മീ അകലെയാണ്. കണ്ടെത്തിയ രണ്ടിടവും വിമാനത്താവളത്തിനു അനുയോജ്യമാണോ എന്ന് സാധ്യതാ പഠനം നടത്തണമെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയോട് (എഎഐ) തമിഴ്നാട് സർക്കാർ ആവശ്യപ്പെട്ടു.
Fashion ⏭️


