SPORTS

ടെസ്റ്റ് കഴിയുന്നതു വരെ മൊബൈൽ ഫോൺ ഉപയോഗിക്കാനാകില്ല, പിടിച്ചെടുത്ത് ക്രിക്കറ്റ് ബോർ‍ഡ്, വീണ്ടും ഞെട്ടിച്ച് പാക്കിസ്ഥാന്‍


ലണ്ടൻ∙ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ രണ്ടു മത്സരങ്ങൾ തോറ്റതിനു പിന്നാലെ, ഏഴു താരങ്ങളെ പാക്കിസ്ഥാൻ പുറത്താക്കിയിരുന്നു. പരിശീലകൻ സർഫറാസ് അഹമ്മദിനെയും ബോളിങ് പരിശീലകൻ ഉമർ ഗുല്ലിനെയും നീക്കിയ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് മൂന്നാം ടെസ്റ്റിനു മുൻപ് അടുത്ത നീക്കം തുടങ്ങിയതായാണു വിവരം. എജ്ബാസ്റ്റനിൽ നടക്കുന്ന മൂന്നാം ടെസ്റ്റിനു മുന്നോടിയായി പാക്ക് ടീമിലുള്ള താരങ്ങളുടെ മൊബൈൽ ഫോണുകൾ ടീം മാനേജ്മെന്റ് ‘കസ്റ്റഡിയിൽ’ എടുത്തെന്നാണു പുറത്തുവരുന്ന വിവരം. ടെസ്റ്റ് കഴിയുന്നതുവരെ ഫോണുകൾ താരങ്ങൾക്കു കൊടുക്കില്ലെന്നും പാക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.സെപ്റ്റംബര്‍ ഒൻപതു മുതൽ 13 വരെയാണ് ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരം നടക്കേണ്ടത്. ആദ്യ രണ്ടു കളികൾ ജയിച്ച ഇംഗ്ലണ്ട് നേരത്തേ പരമ്പര സ്വന്തമാക്കിയിരുന്നു. അതേസമയം പിസിബിയുടെ നീക്കം അഴിമതി വിരുദ്ധ നടപടികളുടെ ഭാഗമാണോയെന്നു വ്യക്തമല്ല. നിലവിലെ പരമ്പരയിൽ പാക്ക് താരങ്ങൾക്കെതിരെ ഒത്തുകളി ആരോപണങ്ങളൊന്നും ഉയർന്നിട്ടില്ല. പാക്കിസ്ഥാന്റെ വൈറ്റ് ബോൾ പരിശീലകനായ മൈക്ക് ഹെസ്സനാണ് മൂന്നാം ടെസ്റ്റിൽ കോച്ചിന്റെ ചുമതലയിലുള്ളത്.


Auto ⏭️

Back to top button