NEWS

ഹോട്ടൽ മുറിയിൽ വനിതയുടെ നിലവിളി, അന്വേഷിച്ചെത്തിയ പൊലീസിനു മർദനം; കൊല്ലത്ത് യുവ ഡോക്ടർ അറസ്റ്റിൽ


കൊല്ലം∙ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവത്തിലും കഞ്ചാവ് കൈവശം വച്ചതിനും യുവ ഡോക്ടർ‌ അറസ്റ്റിൽ. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ തിരുവനന്തപുരം പട്ടം എൽഐസി ലൈൻ ലക്ഷ്മി നഗർ അജാസ് മൻസിലിൽ അജാസ് ഖാനെയാണ് (29) കൊല്ലം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെ്യതത്.കഴിഞ്ഞ ദിവസം രാത്രിയാണു കേസിനാസ്പദമായ സംഭവം. അജാസും സുഹൃത്തായ വനിതാ ഡോക്ടറും കൊല്ലത്തെ സ്വകാര്യ ഹോട്ടലിൽ മുറിയെടുത്തിരുന്നു. പിന്നാലെ ഇവർ തമ്മിൽ വാക്കേറ്റവും സംഘർഷവും ഉണ്ടായി. മുറിയിൽനിന്നു സ്ത്രീയുടെ നിലവിളി കേട്ട ഹോട്ടൽ ജീവനക്കാർ വിവരം അറിയിച്ചതനുസരിച്ചു കൺട്രോൾ റൂം പൊലീസ് സ്ഥലത്തെത്തി. മുറി തുറന്ന് അജാസിനെ പിടികൂടാൻ ശ്രമിച്ചെങ്കിലും ഇയാൾ പൊലീസിനെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തു. തുടർന്ന് കൂടുതൽ പൊലീസ് സ്ഥലത്ത് എത്തിയാണ് ഇയാളെ കീഴ്പ്പെടുത്തിയത്.


Fashion ⏭️

Back to top button