NEWS
പ്രിയദർശനും പ്രീതി സിന്റയും സെൻസർ ബോർഡിൽ; 18 അംഗങ്ങളെ ഉൾപ്പെടുത്തി പുനഃസംഘടിപ്പിച്ചു

ന്യൂഡൽഹി ∙ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്സി) 18 അംഗങ്ങളെ ഉൾപ്പെടുത്തി പുനഃസംഘടിപ്പിച്ചു. മലയാളി സംവിധായകൻ പ്രിയദർശൻ സമിതിയിൽ അംഗമാണ്. കേന്ദ്ര വാർത്താവിതരണ മന്ത്രാലയമാണ് പുനഃസംഘടന സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ബോളിവുഡ് താരങ്ങളായ പ്രീതി സിന്റ, പങ്കജ് ത്രിപാഠി, സുനിൽ ഷെട്ടി തുടങ്ങിയ പ്രമുഖരും 18 അംഗങ്ങളുള്ള സമിതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. അഭിഷേക് ജെയ്ൻ, മനോജ് ജോഷി, വിനോദ് അനുപം, റിക്ക് കേജ്, ഹൻസ് രാജ് ഹൻസ്, സുപ്രിയ അർലഗദ്ദ, യതീന്ദ്ര മിശ്ര, രൂപാലി ഗാംഗുലി, നിലമാധബ് പാണ്ഡെ, പ്രസൻജിത് ചാറ്റർജി, പല്ലവി ജോഷി, നിഷിഗന്ധ വാദ്, വാമൻ കേന്ദ്രി, രമേഷ് പതംഗേ എന്നിവരാണ് പുതിയ ബോർഡിലെ മറ്റ് അംഗങ്ങൾ. മൂന്ന് വർഷത്തേക്കാണ് നിയമനം.
Fashion ⏭️


