NEWS

കൽക്കട്ട സ്റ്റോക്ക് എക്സ്ചേഞ്ചിന് പുതുജീവൻ? ഓഹരിവിലയിൽ സർപ്രൈസ് മുന്നേറ്റം, ബജറ്റ് പ്രഖ്യാപനം ഫലിക്കുമോ?


ബംഗാൾ ധനമന്ത്രി ഡോ. സ്വപൻ ദാസ്ഗുപ്തയുടെ ബജറ്റ് പ്രഖ്യാപനം യാഥാർഥ്യമാകുമോ? എന്നന്നേക്കുമായി അടച്ചുപൂട്ടുമെന്ന് കരുതിയ കൽക്കട്ട സ്റ്റോക്ക് എക്സ്ചേഞ്ച് (സിഎസ്ഇ) പുനരുജ്ജീവിപ്പിക്കുമെന്ന് ഈമാസം 22ന് നടത്തിയ ബജറ്റ് അവതരണത്തിലാണ് ധനമന്ത്രി പറഞ്ഞത്.പ്രഖ്യാപനത്തിന് പിന്നാലെ സിഎസ്ഇ ഓഹരികൾ കുതിച്ചുകയറുകയാണ്. ഓഹരി വിപണിയിൽ സിഎസ്ഇ ഓഹരികൾ ലിസ്റ്റ് ചെയ്തിട്ടില്ല. അൺലിസ്റ്റഡ് ഓഹരികൾ ലഭിക്കുന്ന പ്ലാറ്റ്ഫോമുകളിലാണ് വിലക്കുതിപ്പ്. ജൂൺ 21ന് ഓഹരിവില 1500 രൂപയായിരുന്നു. ഇപ്പോൾ വില 1800 രൂപ കടന്നു. ചില പ്ലാറ്റ്ഫോമുകളിൽ വില 2000 രൂപയ്ക്കും മുകളിൽ.ഇപ്പോൾ സിഎസ്ഇയെ പുനരുജ്ജീവിപ്പിക്കുമെന്ന് ധനമന്ത്രി ബജറ്റിൽ പറഞ്ഞതോടെ, അപേക്ഷ പിൻവലിക്കാനുള്ള നീക്കത്തിലാണ് പ്രമോട്ടർമാർ. എന്നാൽ, പ്രവർത്തനം ഉടനെങ്ങും പുനരാരംഭിക്കുക സിഎസ്ഇക്ക് എളുപ്പമല്ല. ഒന്ന്, 100 കോടി രൂപയെങ്കിലും ആസ്തി (നെറ്റ് വർത്ത്) വേണമെന്ന സെബിയുടെ ചട്ടം പാലിക്കണം. രണ്ട് അത്യാധുനിക ട്രേഡിങ് ടെക്നോളജി പ്ലാറ്റ്ഫോമുകൾ സജ്ജമാക്കണം. സുരക്ഷാ സംവിധാനം, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഒരുക്കുകയും യോഗ്യരായ ജീവനക്കാരെ കണ്ടെത്തുകയും വേണം. 


Source link

Back to top button