NEWS

‘ഇനി അടക്കം ചെയ്യേണ്ട, ദഹിപ്പിക്കുകയും വേണ്ട’: മരണശേഷം ‘ടെറാമേഷൻ’, ചരിത്രപരമായ തീരുമാനത്തിന് ന്യൂ സൗത്ത് വെയിൽസ്


സിഡ്‌നി∙ പരമ്പരാഗതമായി മൃതദേഹം അടക്കം ചെയ്യുന്നതിനും ദഹിപ്പിക്കുന്നതിനും പുറമെ, മരണാനന്തര സംസ്കാരത്തിന് പുതിയൊരു മാർഗത്തിന് നിയമപരമായ അംഗീകാരം നൽകാനുള്ള നീക്കവുമായി ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസ്. ‘ഹ്യൂമൻ കോമ്പോസ്റ്റിങ്’ (Human Composting) അഥവാ ‘ടെറാമേഷൻ’ (Terramation) എന്നറിയപ്പെടുന്ന മനുഷ്യശരീരത്തെ പ്രകൃതിദത്തമായ ജൈവവസ്തുവാക്കി മാറ്റുന്ന രീതിക്കാണ് ഇതിലൂടെ വഴിയൊരുങ്ങുന്നത്.പ്രത്യേകമായി സജ്ജീകരിച്ച കേന്ദ്രങ്ങളിൽ നിയന്ത്രിത സാഹചര്യങ്ങളിൽ ജൈവപ്രക്രിയയിലൂടെ മൃതദേഹത്തെ മണ്ണിന് സമാനമായ വസ്തുവാക്കി മാറ്റുന്നതാണ് ഈ രീതി. പരമ്പരാഗത ശവസംസ്കാര രീതികളുമായി താരതമ്യം ചെയുമ്പോൾ സ്ഥലത്തിന്റെ ഉപയോഗവും ഊർജച്ചെലവും കുറയ്ക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് അനുകൂലികളുടെ വാദം. പരിസ്ഥിതി സൗഹൃദമായ മരണാനന്തര സംസ്കാരരീതികൾക്ക് പ്രാധാന്യം നൽകുന്നവർക്കിടയിൽ ഈ ആശയം ശ്രദ്ധ നേടുന്നുണ്ട്.അമേരിക്കയിലെ ചില സംസ്ഥാനങ്ങളിൽ സമാനമായ രീതികൾക്ക് ഇതിനകം നിയമപരമായ അംഗീകാരം ലഭിച്ചിട്ടുണ്ട്. പരിസ്ഥിതിക്ക് ഉണ്ടാകുന്ന ആഘാതം കുറയ്ക്കുന്നതിനൊപ്പം പരമ്പരാഗത സംസ്കാരരീതികൾക്ക് പകരം കൂടുതൽ തിരഞ്ഞെടുപ്പുകൾ ലഭ്യമാക്കാനും ഈ രീതിയിലൂടെ കഴിയുമെന്നാണ് പിന്തുണയ്ക്കുന്നവർ പറയുന്നത്. 


Fashion ⏭️

Back to top button