CINEMA

‘ഒരു കുടുംബമായതുകൊണ്ട് ഒരൊറ്റ അഭിപ്രായമാണെന്ന് അർത്ഥമില്ല,​ എന്തിനാണ് അതിലേക്ക് വലിച്ചിഴയ്ക്കുന്നത്’


അഹാന കൃഷ്ണ, ദിയ കൃഷ്ണ

ഫോർട്ട് കൊച്ചിയെ പരാമർശിച്ചുള്ള ഉത്തരേന്ത്യൻ ഇൻഫ്ലുവൻസറുടെ വിദ്വേഷ വീഡിയോയെ പിന്തുണച്ചതിന് വലിയ സൈബർ ആക്രമണമാണ് ഇൻഫ്ലുവൻസർ ദിയ കൃഷ്ണ നേരിടുന്നത്. ഇതിനിടെ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ദിയയുടെ സഹോദരിയും നടിയുമായ അഹാന കൃഷ്ണ. ഒരാളുമായി ബന്ധപ്പെട്ട വിഷയം വരുമ്പോൾ എന്തിനാണ് കുടുംബത്തെ മുഴുവൻ അതിലേക്ക് വലിച്ചിഴയ്ക്കുന്നതെന്നാണ് അഹാന ചോദിച്ചത്. തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു അഹാനയുടെ പ്രതികരണം.

‘ഇക്കാര്യം വളരെക്കാലമായി തുറന്നുപറയണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നതാണ്. ഞാൻ പറഞ്ഞതോ ചെയ്തതോ ആയ കാര്യങ്ങളിൽ നിങ്ങൾക്ക് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ എന്നോട് നേരിട്ട് ചോദിക്കുക. എന്റെ പിതാവ് പറഞ്ഞ കാര്യമാണെങ്കിൽ അദ്ദേഹത്തോടും അമ്മയോ സഹോദരിമാരോ പറഞ്ഞ കാര്യമാണെങ്കിൽ അവരോടും ചോദിക്കുക. ഞങ്ങൾ ആറുപേരടങ്ങുന്ന കുടുംബമാണെങ്കിലും ഞങ്ങൾ ഓരോരുത്തരും വ്യത്യസ്ത വ്യക്തിത്വങ്ങളും ചിന്തകളും ആശയങ്ങളും ഉള്ളവരാണ്.

ഒരു കുടുംബമായതുകൊണ്ട് ഞങ്ങൾ എല്ലാവർക്കും കൂടി ഒരൊറ്റ അഭിപ്രായമാണെന്നോ ഓരോരുത്തരും പറയുന്നതിനും ചെയ്യുന്നതിനും കുടുംബം ഒന്നടങ്കം ഉത്തരവാദികളാണെന്നോ അർത്ഥമില്ല. ഒരു കാര്യം കൂടി വ്യക്തമാക്കാം. ഞങ്ങളുടെ ഈ വ്യക്തിത്വം ഞങ്ങളുടെ ഐക്യത്തിന് ഒരു തടസമല്ല. എന്ത് സാഹചര്യമുണ്ടായാലും ഞങ്ങൾ പരസ്പരം പിന്തുണയ്ക്കുകയും ഒപ്പം നിൽക്കുകയും പരസ്പരം സഹായിക്കുകയും ചെയ്യും.

ഞങ്ങൾ എല്ലാം പൊതുരംഗത്ത് സജീവമായതിനാൽ ഒരാൾ പറയുന്നതോ ചെയ്യുന്നതോ ആയ കാര്യങ്ങൾ എല്ലാവർക്കും ഇഷ്ടപ്പെടണമെന്നില്ല. ഇത് സ്വാഭാവികമാണ്. വിമർശനങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാകുന്നത് സാധാരണമാണ്. എന്നാൽ ഒരാളുമായി ബന്ധപ്പെട്ട വിഷയം വരുമ്പോൾ എന്തിനാണ് മുഴുവൻ കുടുംബത്തെയും അതിലേക്ക് വലിച്ചിഴയ്ക്കുന്നത്. ഒരാളുടെ അഭിപ്രായം എങ്ങനെയാണ് ഒരു കുടുംബത്തിന്റെ മൊത്തം നിലപാടായി മാറുന്നത്?. എന്റെ വിവാഹവുമായി യാതൊരു ബന്ധവുമില്ലാത്ത ചർച്ചകളിലേക്ക് അതിനെ വലിച്ചിഴക്കുന്നത് എന്തിനാണ്?​ പുരോഗമനവാദത്തെക്കുറിച്ചും യുക്തിചിന്തയെക്കുറിച്ചും വാചാലരാകുന്നവർ തികച്ചും വ്യക്തിപരവും അപ്രസക്തവുമായ ഒരു കാര്യം ചർച്ചയിലേക്ക് കൊണ്ടുവരുന്നത് പലതും കരുതിയാണ്.

ഈ പ്രവണത ഒറ്റരാത്രികൊണ്ട് മാറില്ലെന്ന് എനിക്കറിയാം. എങ്കിലും ഒരിക്കലെങ്കിലും ഇക്കാര്യം പറയണമെന്ന് തോന്നി. ഞങ്ങൾ ഒരു കുടുംബമെന്ന നിലയിൽ ഒപ്പമുണ്ട്. എന്നാൽ ചിന്തിക്കുന്നതും സംസാരിക്കുന്നതും പ്രവർത്തിക്കുന്നതും ഓരോരുത്തരും വ്യത്യസ്തമാണ്’- അഹാന കുറിച്ചു.


English Summary

Actress Ahaana Krishna has responded to the online backlash faced by her sister, influencer Diya Krishna, reportedly over allegations that she supported a hate video by an influencer from another state referring to Fort Kochi. In an Instagram post, Ahaana questioned why an entire family is dragged into controversies involving one individual.
RELATED TOPICS: AHAANA KRISHNA, DIYA KRISHNA CYBER ATTACK, AHAANA KRISHNA INSTAGRAM POST, FORT KOCHI INFLUENCER CONTROVERSY


Business ⏭️

Back to top button