NEWS
കൊല്ലം ചിതറയിൽ ഒറ്റദിവസം 6 പേർക്ക് തെരുവുനായയുടെ കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

കൊല്ലം ∙ ജില്ലയിൽ തെരുവുനായ ആക്രമണം രൂക്ഷമാകുന്നു. ചിതറ കല്ലുവെട്ടാൻകുഴിയിൽ ഒറ്റദിവസം ആറു പേർക്ക് തെരുവുനായയുടെ കടിയേറ്റു. നായയെ നാട്ടുകാർ തല്ലിക്കൊന്നു. പരുക്കേറ്റവർ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. തെരുവുനായ ആക്രമണത്തെ തുടർന്ന് പുറത്തിറങ്ങാൻ പോലും ഭീതിയിലാണ് നാട്ടുകാർ. പഞ്ചായത്ത് അധികൃതരെയും വെറ്ററിനറി ഡോക്ടറെയും ഉൾപ്പെടെ വിവരം അറിയിച്ചിട്ടുണ്ടെങ്കിലും ആരും നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
Fashion ⏭️




