NEWS

“പിന്തുണ വേണ്ട,​ പക്ഷേ പിന്നിൽ നിന്ന് കുത്തരുത് “, എംവി ജയരാജന് അർജുൻ ആയങ്കിയുടെ മറുപടി

എംവി ജയരാജൻസ അർജുൻ ആയങ്കി

കണ്ണൂർ : തനിക്കെതിരെ എം.വി.ജയരാജൻ നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയുമായി അർജുൻ ആയങ്കിയുടെ ഫേസ്ബുക്ക് പോസ്റ്റ്. പാർട്ടി അയിത്തം കൽപ്പിക്കുന്നതിനും തള്ളിപ്പറയുന്നതിനും മുൻപ് ഞാനീ പ്രസ്ഥാനത്തിലുണ്ടായിരുന്നു എന്ന് അർജുൻ ആയങ്കി കുറിച്ചു,​. അഞ്ച് കിലോമീറ്റർ അപ്പുറത്ത് ഒരു സഖാവിന് കുത്തേൽക്കുമ്പോൾ തിരിച്ചടിക്കാൻ വേണ്ടി സ്വന്തം ജീവനും ജീവിതവും മറന്ന് തിരിച്ചടിച്ചതിന്റെ ഭാഗമായി ജയിലിൽ കിടന്നിട്ടുണ്ട്. പാർട്ടിയുടെ പ്രതിസന്ധികളിലെല്ലാം പേനയുന്തിയതിനും പ്രതികരിച്ചതിനുമാണ് തന്നെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചതെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

മയ്യിലൊരു സഖാക്കളെ ആക്രമിച്ചിരുന്ന കോൺഗ്രസ് ക്രിമിനലിന് പൊലീസിന്റെ അടികിട്ടിയപ്പോൾ അയാളെ വീട്ടിൽ പോയി കണ്ട് ആശ്വസിപ്പിച്ചതിന്റെ ഒരു ശതമാനം പോലും ആഗ്രഹിക്കുന്നുല്ല. പക്ഷേ പിന്തുണ വേണ്ട,​ പിന്നിൽ നിന്ന് കുത്തരുതെന്നും ആയങ്കി വ്യക്തമാക്കി.

Read News ⏭️

Back to top button