NEWS
‘സൂപ്പർ ബസ്, പക്ഷേ യാത്രക്കാർ എവിടെ ?; ഒരിക്കൽ കയറിയവർ പിന്നീട് കയറില്ല’

തൃശൂർ ∙ കെഎസ്ആർടിസിയുടെ വോൾവോ ബസ് ബെംഗളൂരുവിലേക്ക് നടത്തുന്ന സർവീസ് വൈകുന്നതിനു പിന്നിലെ കാരണം ചൂണ്ടിക്കാട്ടി മുൻ എംഎൽഎ അനിൽ അക്കരയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഈ ബസിൽ തിരുവനന്തപുരം – തൃശൂർ യാത്രാനുഭവം വിവരിച്ചാണ് അനിൽ അക്കരയുടെ കുറിപ്പ്. ബസ് തൃശൂരിലെത്താൻ 9 മണിക്കൂർ എടുത്തെന്നും ബസിൽ പത്തിൽ താഴെ ആൾക്കാർ മാത്രമാണ് ഉണ്ടായിരുന്നതെന്നും അനിൽ അക്കര പറയുന്നു. ഒരിക്കൽ കയറിയവർ പിന്നീട് ഈ ബസിൽ കയറില്ല. മറ്റ് ബസുകൾ നാലുവരി പാതകളിൽ മികച്ച വേഗത്തിൽ പോകുമ്പോൾ, ഈ ബസിന്റെ സ്പീഡ് ഗവേണർ ആവശ്യത്തിന് ക്രമീകരിക്കാത്തതിനാൽ വേഗത്തിൽ പോകാൻ കഴിയുന്നില്ലെന്നും അനിൽ അക്കര കുറിച്ചു.അനിൽ അക്കരയുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപംനല്ല ബസ് വാങ്ങിയതുകൊണ്ട് മാത്രം കാര്യമില്ല. യാത്രക്കാരന് സമയബന്ധിതവും വേഗതയേറിയതുമായ സർവീസ് നൽകണം. കെഎസ്ആർടിസിയിൽ ഇത്തരത്തിലുള്ള വോൾവോ ഉൾപ്പെടെയുള്ള ദീർഘദൂര സർവീസുകളുടെ യാത്രാസമയം, സ്പീഡ് നിയന്ത്രണം, യാത്രക്കാരുടെ എണ്ണം, വരുമാനം, ചെലവ് എന്നിവയെല്ലാം വിശദമായി പഠിക്കണം. നഷ്ടത്തിലോടുന്ന സർവീസുകളെ കുറ്റപ്പെടുത്തുന്നതിനു പകരം, എന്തുകൊണ്ടാണ് നഷ്ടം ഉണ്ടാകുന്നത് എന്ന് കണ്ടെത്തി അവയെ ലാഭകരമാക്കാനുള്ള നടപടികളാണ് വേണ്ടത്. നല്ല വണ്ടി, നല്ല സർവീസ്, കൃത്യമായ സമയക്രമം, കൂടുതൽ യാത്രക്കാർ, കൂടുതൽ വരുമാനം. കെഎസ്ആർടിസിയെ ലാഭത്തിലാക്കണമെങ്കിൽ ഇത്തരം വിഷയങ്ങളിൽ ശാസ്ത്രീയമായ പഠനവും ഇടപെടലും അടിയന്തരമായി വേണം.
Fashion ⏭️


