NEWS

ഒമാൻ തീരത്ത് ചരക്കുകപ്പലിനുനേരെ ആക്രമണം; ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു


മസ്കത്ത്∙ ഒമാൻ തീരത്ത് ചരക്കുകപ്പലിനുനേരെയുണ്ടായ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു. ഇന്ത്യയിലേക്ക് വരുകയായിരുന്ന എം.വി. കേപ് ദാവോ എന്ന കപ്പലിനുനേരെയാണ് ആക്രമണമുണ്ടായതെന്ന് ഫോർവേഡ് സീമെൻസ് യൂണിയൻ ഓഫ് ഇന്ത്യ (എഫ്എസ‌്‌യുഐ) അറിയിച്ചു. ഉത്തർ പ്രദേശിലെ ദിയോറിയ സ്വദേശി സുരാജ് യാദവാണ് കൊല്ലപ്പെട്ടത്. കപ്പലിൽ 20 ഇന്ത്യക്കാരടക്കം 28 ജീവനക്കാരാണ് ഉണ്ടായിരുന്നത്. കപ്പലിനുനേർക്ക് ടോർപിഡോ ആക്രമണമാണുണ്ടായതെന്നും എഫ്എസ‌്‌യുഐ പറഞ്ഞു. രണ്ട് ടോർപിഡോകളിൽ ഒരെണ്ണം കപ്പലിന്റെ സി ഡെക്കിലും മറ്റൊന്ന് എൻജിൻ റൂമിന് സമീപത്തുമാണ് പതിച്ചത്. നിഷ്കളങ്കരായ സാധാരണ നാവികരെ ഹോർമുസിൽ കൂട്ടക്കൊല ചെയ്യുകയാണെന്ന് എഫ്എസ്‌യുഐ ആരോപിച്ചു. നാവികരുടെ സുരക്ഷ അപകടത്തിലാണെന്നും ഇക്കാര്യത്തിൽ ബന്ധപ്പെട്ടവർ ഉത്തരവാദിത്വമേറ്റെടുക്കണമെന്നും യൂണിയൻ കൂട്ടിച്ചേർത്തു.


Fashion ⏭️

Back to top button