NEWS
പിണറായിക്കും റിയാസിനുമെതിരായ അന്വേഷണത്തിന് എസ്ഐടി; പൊലീസുകാർക്ക് ആഴ്ചയിൽ ഒരു നിർബന്ധിത അവധി– പ്രധാന വാർത്തകൾ

വിവാദ വിമാനയാത്രയിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ പ്രതികരണവുമായി എത്തിയതും മാസപ്പടി കേസിൽ മുന്‍മുഖ്യമന്ത്രി പിണറായി വിജയന്, മുന്‍ മന്ത്രി പി.എ.മുഹമ്മദ് റിയാസ്, ഭാര്യ ടി.വീണ എന്നിവര്‍ക്കെതിരായ അന്വേഷണത്തിന് എസ്ഐടി രൂപീകരിച്ചതും ഇന്നത്തെ പ്രധാന വാർത്തകളാണ്. എസ്എച്ച്ഒ ഉൾപ്പെടെ എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി നൽകാൻ തീരുമാനമായി. കമ്മിഷൻ അംഗങ്ങൾ തമ്മിൽ ഭിന്നതയെന്ന മാധ്യമ റിപ്പോർട്ടിൽ വിശദീകരണവുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ രംഗത്തുവന്നു. അറിയാം പ്രധാന വാർത്തകൾ വിശദമായി:മലപ്പുറത്തേക്കു പോകാൻ മലയാളിയായ ഒരു പരിചയക്കാരനാണ് വിമാനം ഒരുക്കിത്തന്നതെന്നും അദ്ദേഹത്തിന്റെ പേരു വെളിപ്പെടുത്തേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി വി.ഡി.സതീശൻ. വിവാദവിമാനയാത്രയെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. സ്വകാര്യ വ്യക്തി ഒരുക്കിയ വിമാനത്തിലാണു പോയതെന്നു മുഖ്യമന്ത്രി പറഞ്ഞു.കമ്മിഷൻ അംഗങ്ങൾ തമ്മിൽ ഭിന്നതയെന്ന മാധ്യമ റിപ്പോർട്ടിൽ വിശദീകരണവുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. ഏതൊരു സംവിധാനത്തിനും ഉള്ളിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും കഴിഞ്ഞ ഒരു വർഷത്തിനിടെ കമ്മിഷൻ എടുത്ത എല്ലാ തീരുമാനങ്ങളും ഐകകണ്ഠേനയാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
Fashion ⏭️




