NEWS

ആലപ്പുഴ മാരാരിക്കുളത്ത് വോൾവോ ബസ് തലകീഴായി മറിഞ്ഞു; ഒരാളുടെ നില ഗുരുതരം


ആലപ്പുഴ∙ മാരാരിക്കുളം കളിത്തട്ട് ജംക്‌ഷനിൽ ബസ് തലകീഴായി മറിഞ്ഞു. ബാംഗ്ലൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കർണാടക രജിസ്ടഷനിള്ള വോൾവോ ബസാണ് പുലർച്ചെ 2 മണിയോടെ നിയന്ത്രണം വിട്ട് മറിഞ്ഞത്. ഒരാളുടെ നില ഗുരുതരമാണ്. മറ്റ് യാത്രക്കാരുടെ പരുക്ക് സാരമുള്ളതല്ല. പതിനഞ്ചോളം  പേർ ബസിൽ ഉണ്ടായിരുന്നതായാണ് വിവരം. പരുക്കേറ്റവരെ  വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയ പാത സർവീസ് റോഡിലായിരുന്നു അപകടം.


Fashion ⏭️

Back to top button