NEWS
യൂറോപ്പിന് ആശങ്ക, ജർമനിയിൽ എഎഫ്ഡി മുന്നേറ്റം; കുടിയേറ്റവിരുദ്ധ നിലപാടുള്ള തീവ്ര വലതുപക്ഷ പാർട്ടി

ബർലിൻ ∙ ഭരണകക്ഷിയായ ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയൻ (സിഡിയു) ഉൾപ്പെടെ മുഖ്യധാരാ പാർട്ടികളെ ബഹുദൂരം പിന്നിലാക്കി തീവ്ര വലതുപക്ഷ കക്ഷി ഓൾട്ടർനേറ്റീവ് ഫോർ ജർമനിയുടെ തേരോട്ടം. കിഴക്കൻ ജർമനിയിലെ സാക്സണി അൻഹാൾട്ട് സംസ്ഥാനത്തെ തിരഞ്ഞെടുപ്പിൽ 44% വോട്ടു നേടി മുന്നിലെത്തി ഞെട്ടിച്ചെങ്കിലും ഭൂരിപക്ഷമില്ല. നിയമസഭയിലെ 83 സീറ്റുകളിൽ 39 എണ്ണമാണു പിടിച്ചത്. 2029ലെ ദേശീയ തിരഞ്ഞെടുപ്പിൽ 40% വോട്ടുവിഹിതമാണു ലക്ഷ്യമിടുന്നതെന്ന് പാർട്ടി മുൻനിര നേതാക്കളിലൊരാളായ ആലിസ് വെയ്ഡൽ പറഞ്ഞു. തീവ്ര വലതുപാർട്ടിയുടെ വിജയത്തിൽ ഫ്രാൻസും പോളണ്ടും ആശങ്ക വ്യക്തമാക്കി.ജനപ്രീതി നഷ്ടപ്പെട്ട ജർമൻ ചാൻസലർ ഫ്രീഡ്റിഷ് മേർട്സിന്റെ പാർട്ടിയായ സിഡിയുവിന്റെ വോട്ടുശതമാനം പകുതിയായി കുറഞ്ഞ് 17.2% ആയി; നേരത്തേ സിഡിയുവിന് ഒപ്പമുണ്ടായിരുന്ന 83,000 പേർ ഇത്തവണ എഎഫ്ഡിക്കു വോട്ടു ചെയ്തു. കുടിയേറ്റവിരുദ്ധ ഇടതുപാർട്ടിയായ ബിഎസ്ഡബ്ല്യു മാത്രമാണ് എഎഫ്ഡിയുമായി സഖ്യസന്നദ്ധത സൂചിപ്പിച്ചിട്ടുള്ളത്. സിഡിയു ഉൾപ്പെടെ പാർട്ടികൾ തീവ്ര വലതുപക്ഷ പാർട്ടിയിൽനിന്ന് സുരക്ഷിത അകലം പാലിക്കുന്ന നയമാണ് പിന്തുടരുന്നത്.
Fashion ⏭️


