NEWS
ജിഡിപി യുദ്ധത്തിലേക്ക് അമിത് ഷായും; ‘മോദി 22 രാജ്യങ്ങൾ സന്ദർശിച്ചു’, ഇറാൻ യുദ്ധത്തിനിടെ നയതന്ത്രം ഫലിച്ചു!

ഇന്ത്യ നടപ്പുവർഷത്തെ ഏപ്രിൽ-ജൂൺ ത്രൈമാസത്തിൽ 7.8% ജിഡിപി വളർച്ച നേടിയെന്ന കേന്ദ്ര റിപ്പോർട്ട് സംബന്ധിച്ച് വാദപ്രതിവാദങ്ങൾ കത്തിനിൽക്കേ, പോരിൽ കക്ഷിചേർന്ന് ആഭ്യന്തരമന്ത്രി അമിത് ഷായും. ഇന്ത്യ 7.8% വളർന്നെന്ന കേന്ദ്രത്തിന്റെ റിപ്പോർട്ട് ശരിയല്ലെന്നും ശരിക്കും 2.6 ശതമാനമേ വളർന്നിട്ടുള്ളൂ എന്നും മോദി സർക്കാരിൽ തന്നെ ധനകാര്യ സെക്രട്ടറിയായിരുന്ന സുഭാഷ് ചന്ദ്ര ഗാർഗ് അഭിപ്രായപ്പെട്ടിരുന്നു. ഇത് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷം ഏറ്റെടുത്തതോടെ ജിഡിപി നിർണയം സംബന്ധിച്ച സംശയങ്ങളും ചർച്ചകളും ചൂടുപിടിച്ചു. എന്നാൽ, ഇന്ത്യയുടെ വളർച്ച പലർക്കും സഹിക്കുന്നില്ലെന്ന മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തുവന്നിരുന്നു. ‘ഫ്രജൈൽ 5’ അഥവാ ഏത് നിമിഷവും തകരാവുന്ന ദുർബല സമ്പദ്‍വ്യവസ്ഥയായി 2013 വരെ രാജ്യത്തെ തള്ളിവിട്ടവർക്കാണ് ഈ വളർച്ച ദഹിക്കാത്തതെന്ന് മോദി ഒരു പൊതുചടങ്ങിൽ തുറന്നടിച്ചു. 2017-19 കാലയളവിൽ മോദി സർക്കാരിൽ ധനകാര്യ സെക്രട്ടറിയായിരുന്നു ഗാർഗ്. 2019ൽ ഊർജ മന്ത്രാലയത്തിലേക്ക് സ്ഥലം മാറ്റിയതിന് പിന്നാലെ സ്വയംവിരമിച്ചു (വിആർഎസ്). കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി തനിക്ക് പല വിഷയത്തിലും ഭിന്നത ഉണ്ടായിരുന്നെന്ന് ഗാർഗ് പിന്നീട് പറഞ്ഞിരുന്നു.ഒട്ടേറെ രാജ്യങ്ങളുമായി ഇന്ത്യ പ്രതിരോധം, സാമ്പത്തിക സഹകരണം, നിക്ഷേപം, ഊർജം, വാണിജ്യം എന്നിവ സംബന്ധിച്ച് കരാറൊപ്പുവച്ചു. 9 രാജ്യങ്ങളുമായി വ്യാപാരക്കരാറിലുമെത്തി. ഇന്ത്യയുടെ ‘വാക്സിൻ നയതന്ത്രം’ ലോകതലത്തിൽ പ്രശംസിക്കപ്പെട്ടു. പ്രകൃതി ദുരന്തത്തിൽപ്പെട്ട ഒട്ടേറെ രാജ്യങ്ങൾക്ക് ഇന്ത്യ അതിവേഗം സഹായമെത്തിച്ചെന്നും അമിത് ഷാ പറഞ്ഞു.
Fashion ⏭️


