NEWS
‘താലൂക്ക് യൂണിയൻ പിരിച്ചുവിട്ടത് പാതിരാത്രി, 5 മണി കഴിഞ്ഞാൽ ഏത് ഓഫിസാണ് പ്രവർത്തിക്കുന്നത്?; സുകുമാരൻ നായർ ചതിച്ചു’

പത്തനാപുരം∙ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ ചതിച്ചെന്ന് പത്തനാപുരം താലൂക്ക് യൂണിയൻ മുൻ പ്രസിഡന്റ് കെ.ബി.ഗണേഷ്കുമാറിന്റെ ആരോപണം. പത്തനാപുരം താലൂക്ക് യൂണിയൻ പിരിച്ചുവിട്ടത് പാതിരാത്രിയിലാണ്. വൈകിട്ട് അഞ്ചു കഴിഞ്ഞാൽ ഏത് ഓഫിസാണ് പ്രവർത്തിക്കുന്നത്? ഇതിനെതിരെ കേസൊന്നും കൊടുക്കുന്നില്ലെന്നും ഗണേഷ് പറഞ്ഞു.തെറ്റിദ്ധരിക്കപ്പെട്ട് രാജിവച്ചവർ രാജി പിൻവലിച്ച കത്തുമായി വന്ന കാര്യം സുകുമാരൻ നായരോടു ഫോണിൽ പറഞ്ഞപ്പോൾ താലൂക്ക് യൂണിയൻ സെക്രട്ടറിക്ക് കൊടുക്കാൻ പറഞ്ഞു. ഇപ്പോൾ പറയുന്നു അങ്ങനെയൊരു കത്ത് കിട്ടിയിട്ടില്ലെന്ന്. പദവിലിയിരിക്കുന്നവർ സത്യം പറയണം. അച്ഛൻ പറഞ്ഞിട്ടുള്ളതുകൊണ്ട് എൻഎസ്എസിനെതിരെ നിലപാട് സ്വീകരിക്കില്ലെന്നും ഗണേഷ് പറഞ്ഞു.
Fashion ⏭️


