NEWS

റഷ്യൻ ബീച്ചിൽ യുക്രെയ്ൻ‌ ഡ്രോൺ ആക്രമണം; 7 പേർ‌ കൊല്ലപ്പെട്ടു, നാൽപത് പേർക്ക് പരുക്ക്


മോസ്കോ∙ റഷ്യൻ ടൂറിസ്റ്റ് കേന്ദ്രമായ ഗെലെൻഡ്ഷിക് ബീച്ചിലെ റിസോർട്ടിലുണ്ടായ യുക്രെയ്ൻ ഡ്രോൺ ആക്രമണത്തിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ ഏഴ് പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ 40 പേർക്കു പരുക്കേറ്റതായാണ് റിപ്പോർട്ട്. ജനങ്ങൾ ഏറെയുള്ള ബീച്ചിലേക്ക് ഡ്രോൺ പതിക്കുന്നതും തുടർന്നു വൻ സ്ഫോടനം ഉണ്ടാകുന്നതുമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.ജനവാസ മേഖലകളെ ലക്ഷ്യമിട്ട് യുക്രെയ്ൻ മനഃപൂർവം നടത്തിയ ഭീകരാക്രമണമാണ് ഇതെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖറോവ ആരോപിച്ചു. എന്നാൽ ആക്രമണത്തെക്കുറിച്ച് യുക്രെയ്ന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണങ്ങളൊന്നും ലഭ്യമായിട്ടില്ല. യുദ്ധത്തിൽ സാധാരണക്കാരെ ലക്ഷ്യം വയ്ക്കാറില്ലെന്നാണ് ഇരുരാജ്യങ്ങളും ആവർത്തിക്കാറുള്ളത്.


Fashion ⏭️

Back to top button