NEWS

നാല് ബൂത്തുകളിലെ 2097 വോട്ടുകൾ വെട്ടിമാറ്റി; എസ്ഐആർ ക്യാംപിൽ അപ്രതീക്ഷിത സന്ദർശനവുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി ∙ മസ്ദൂർ കിസാൻ ശക്തി സങ്കതൻ അടക്കമുള്ള വിവിധ ജനകീയ സംഘടനകൾ ഡൽഹിയിലെ ത്രിലോക് പുരിയിൽ സംഘടിപ്പിച്ച എസ്ഐആർ (SIR) ക്യാംപിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അപ്രതീക്ഷിതമായി സന്ദർശനം നടത്തി. യാതൊരുവിധ മുൻകൂട്ടിയുള്ള അറിയിപ്പുമില്ലാതെ എത്തിയ അദ്ദേഹം, വോട്ടർ പട്ടികയിൽ നിന്ന് തങ്ങളുടെ പേരുകൾ നീക്കം ചെയ്യപ്പെട്ടതിനെത്തുടർന്ന് ദുരിതത്തിലായ ജനങ്ങളുമായി നേരിട്ട് ആശയവിനിമയം നടത്തി.

ത്രിലോക് പുരിയിലെ നാല് ബൂത്തുകളിൽ മാത്രമായി 2097 പേരുടെ വോട്ടുകളാണ് എസ്ഐആർ വഴി റദ്ദാക്കപ്പെട്ടത്. വോളന്റിയർമാർ വീടുകൾ കയറി നടത്തിയ പരിശോധനയിൽ, ഇതിൽ മൂന്നിലൊന്നുപേരുടെയും പേരുകൾ വ്യക്തമായ കാരണങ്ങളൊന്നുമില്ലാതെയാണ് പട്ടികയിൽ നിന്ന് നീക്കം ചെയ്തതെന്ന് കണ്ടെത്തിയിരുന്നു. ഇത്തരത്തിൽ തങ്ങളുടെ വോട്ടവകാശം നഷ്ടപ്പെട്ട അഞ്ഞൂറോളം പേർ ക്യാംപിലെത്തിയിരുന്നു. ഇവരോട് രാഹുൽ ഗാന്ധി കാര്യങ്ങൾ ചോദിച്ചറിഞ്ഞു. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനായുള്ള ഫോം 6 പൂരിപ്പിക്കാൻ ആവശ്യമായ എല്ലാവിധ സഹായങ്ങളും ക്യാംപിൽ ഒരുക്കിയിരുന്നു.

Fashion ⏭️

Back to top button