NEWS

നെതന്യാഹുവിന് 46 സീറ്റ്, ഭൂരിപക്ഷം ഉറപ്പിച്ച് ഐസൻകോട്ട്: ഇസ്രായേൽ സർക്കാർ രൂപീകരണം പ്രതിസന്ധിയിൽ

ജറുസലം ∙ ഇസ്രയേൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് യാഷർ പാർട്ടി തലവൻ ഗാദി ഐസൻകോട്ട് ഭൂരിഭാഗം പേരുടെയും പിന്തുണ നേടിയെടുത്തെങ്കിലും, ഇതു സംബന്ധിച്ച അന്തിമ പ്രഖ്യാപനം നടത്താൻ പ്രസിഡന്റ് അൽപം കൂടി സമയം എടുക്കുകയാണ്. അധികാരം ആർക്കാണ് കൈമാറേണ്ടതെന്ന വിഷയത്തിൽ ഇപ്പോഴും അനിശ്ചിതത്വം നിലനിൽക്കുന്നതായി വ്യക്തമാക്കിയ പ്രസിഡന്റ് ഇസാക്ക് ഹെർസോഗ്, പുതിയ പ്രധാനമന്ത്രി സ്ഥാനാർഥിയെ നാളെ പ്രഖ്യാപിക്കുമെന്ന് അറിയിച്ചു.

കഴിഞ്ഞ ഒക്ടോബർ 27-ന് നടന്ന പൊതുതെരഞ്ഞെടുപ്പിൽ ഏതെങ്കിലും ഒരു മുന്നണിക്ക് കേവല ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. നിലവിൽ കാവൽ പ്രധാനമന്ത്രിയായി തുടരുന്ന ബെന്യാമിൻ നെതന്യാഹുവിന്റെ സഖ്യത്തിൽ നിന്ന് ജൂത പാർട്ടികളിലൊന്ന് പിന്തുണ പിൻവലിച്ചതും, രണ്ട് അറബ് പാർട്ടികൾ ഐസൻകോട്ടിന്റെ പക്ഷത്തേക്ക് ചേക്കേറിയതും രാഷ്ട്രീയ സാഹചര്യങ്ങളിൽ വലിയ മാറ്റമുണ്ടാക്കി. 120 അംഗ പാർലമെന്റിൽ 67 പേരുടെ പിന്തുണ ഇപ്പോൾ ഐസൻകോട്ടിനൊപ്പമുണ്ട്. അതേസമയം, നെതന്യാഹുവിന് ആകെ 46 അംഗങ്ങളുടെ പിന്തുണ മാത്രമാണ് ഉറപ്പിക്കാൻ സാധിച്ചിട്ടുള്ളത്.

Fashion ⏭️

Back to top button