NEWS

റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ അപകടം: നഷ്ടപരിഹാരം നൽകാനാവില്ലെന്ന് ട്രൈബ്യൂണൽ

പ്രതീകാത്മക ചിത്രം

കൊച്ചി: റെയിൽവേ ട്രാക്കിലൂടെ അശ്രദ്ധമായി നടക്കുമ്പോൾ ട്രെയിനിടിച്ച് പരിക്കേറ്റ സംഭവത്തിൽ നഷ്ടപരിഹാരം നൽകാനാവില്ലെന്ന് ട്രൈബ്യൂണലിന്റെ ഉത്തരവ്. മാവേലിക്കര റെയിൽവേ സ്റ്റേഷനിൽ വെച്ചുണ്ടായ അപകടത്തെത്തുടർന്ന് ചങ്ങനാശേരി സ്വദേശി തോമസ് ജോൺ നൽകിയ നഷ്ടപരിഹാര ഹർജി എറണാകുളം റെയിൽവേ ക്ലെയിംസ് ട്രൈബ്യൂണൽ തള്ളിക്കളഞ്ഞു.

2023 മെയ് എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. മാവേലിക്കര സ്റ്റേഷന്റെ രണ്ടാം പ്ലാറ്റ്‌ഫോമിൽ കിടന്നിരുന്ന കൊല്ലം-എറണാകുളം മെമു ട്രെയിനിൽ യാത്ര ചെയ്യുന്നതിനായി, സ്റ്റേഷന്റെ കിഴക്കുവശത്തുനിന്നും ട്രാക്ക് കുറുകെ കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് തോമസ് ജോണിനെ മൂന്നാം നമ്പറിലേക്ക് വന്ന ശബരി എക്സ്പ്രസ് ഇടിച്ചത്. അപകടത്തിൽ ഇദ്ദേഹത്തിന് സാരമായി പരിക്കേൽക്കുകയായിരുന്നു.

എന്നാൽ, താൻ ട്രെയിനിൽ യാത്ര ചെയ്യവെ തിരക്ക് കാരണം പുറത്തേക്ക് വീഴുകയായിരുന്നുവെന്നായിരുന്നു തോമസ് കോടതിയിൽ വാദിച്ചത്. എന്നാൽ ഈ വാദം വസ്തുതാവിരുദ്ധമാണെന്ന് കണ്ടെത്തിയ റെയിൽവേ, അപകടം നടന്ന രീതി വ്യക്തമാക്കുന്ന തെളിവുകൾ ഹാജരാക്കി. ഇത് പരിഗണിച്ചാണ് ട്രൈബ്യൂണൽ നഷ്ടപരിഹാരത്തിനായുള്ള ഹർജി തള്ളിയത്.

Sports ⏭️

Read News ⏭️

Back to top button