NEWS

ദുബായിൽ മലയാളി വിദ്യാർഥിനി അപകടത്തിൽ മരിച്ചു

ദുബായ്∙ കാറിന്റെ ടയർ തകരാറിലായതിനെത്തുടർന്ന് റോഡരികിൽ ഇറങ്ങിനിൽക്കുകയായിരുന്ന മലയാളി വിദ്യാർഥിനി വാഹനാപകടത്തിൽ ദാരുണമായി മരിച്ചു. തൊടുപുഴ സ്വദേശിനിയായ നാഇഫ ബൽക്കീസ് (21) ആണ് മരണപ്പെട്ടത്. ദുബായിൽ ബിസിനസ് രംഗത്തുള്ള ബിനു ഹമീദിന്റെയും സീനയുടെയും മകളാണ് നാഇഫ.

ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ റാഷിദിയയിലാണ് സംഭവം നടന്നത്. ദുബായ് കനേഡിയൻ യൂണിവേഴ്സിറ്റിയിൽ ആർക്കിടെക്ചർ അവസാന വർഷ വിദ്യാർഥിനിയായിരുന്നു നാഇഫ. താൻ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ടയർ പഞ്ചറായതിനെത്തുടർന്ന് വാഹനം റോഡരികിലേക്ക് മാറ്റി നിർത്തിയ ശേഷം, നാട്ടിലായിരുന്ന മാതാപിതാക്കളെ ഫോണിൽ വിളിച്ച് വിവരമറിയിക്കുകയും ചെയ്തിരുന്നു.

Fashion ⏭️

Back to top button