NEWS

റീൽ നിർമിക്കാനായി കൗമാരക്കാരനെ തീകൊളുത്തിയ സംഭവം: മൂന്നുപേർ അറസ്റ്റിൽ

കൊൽക്കത്തയിൽ കൗമാരക്കാരന്റെ കണ്ണുകൾ കെട്ടി തീകൊളുത്തിയ കേസിൽ മൂന്നുപേരെ പൊലീസ് പിടികൂടി. ഇതിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവരാണ്. സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാനായി റീൽ ചിത്രീകരിക്കുന്നതിനിടെയാണ് അക്രമം നടന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

പണമിടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ക്രൂരമായ ഈ ആക്രമണത്തിൽ കലാശിച്ചതെന്ന് പൊള്ളലേറ്റ യുവാവിന്റെ കുടുംബാംഗങ്ങൾ ആരോപിക്കുന്നു. കഴിഞ്ഞ മാസം ഇരുപത്തിയേഴിനാണ് സംഭവം അരങ്ങേറിയത്. ഗുരുതരമായി പൊള്ളലേറ്റ യുവാവ് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.

Fashion ⏭️

Back to top button