NEWS

കള്ളനോട്ട് കേസ്: അക്കൗണ്ടിലെ പണം ചിട്ടിയുടേതെന്ന് ബിൻസി; ക്രൈംബ്രാഞ്ച് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി

കൊല്ലം∙ വ്യാജനോട്ട് നിർമ്മാണക്കേസിലെ മുഖ്യപ്രതി സിബിയോണിന്റെ ഭാര്യ ബിൻസിയെയും കേസിലുൾപ്പെടുത്തി ജില്ലാ ക്രൈംബ്രാഞ്ച് നടപടി സ്വീകരിച്ചു. കേസിൽ ബിൻസിക്ക് നേരിട്ട് പങ്കുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ഇവർ രണ്ടുപേരുടെയും പേരിലുള്ള ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോവുകയാണ് ഉദ്യോഗസ്ഥർ.

സിബിയോണിന്റെയും ബിൻസിയുടെയും ബാങ്ക് അക്കൗണ്ടുകൾ വഴി ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകൾ നടന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ പണത്തിന്റെ ഉറവിടത്തെക്കുറിച്ച് ചോദ്യം ചെയ്തെങ്കിലും വ്യക്തമായ മറുപടി നൽകാൻ പ്രതികൾക്ക് സാധിച്ചില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. കഴിഞ്ഞ രണ്ട് ദിവസമായി ബിൻസിയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ ചോദ്യം ചെയ്തുവരികയായിരുന്നു. അക്കൗണ്ടിലെത്തിയ ഭീമമായ തുക ചിട്ടിയിലൂടെ ലഭിച്ചതാണെന്ന ബിൻസിയുടെ വാദം അന്വേഷണ ഉദ്യോഗസ്ഥർ പൂർണ്ണമായും തള്ളിക്കളഞ്ഞു.

Fashion ⏭️

Back to top button