NEWS
മധുരയിലെ ജ്വല്ലറിയിൽ വൻ കവർച്ച: 30 കിലോ സ്വർണം നഷ്ടപ്പെട്ടു; ദൃശ്യങ്ങൾ സിസിടിവിയിൽ

മധുര പളങ്കാനത്തെ ഒരു സ്വർണ്ണാഭരണശാലയിൽ നിന്ന് 30 കിലോ സ്വർണം കവർച്ച ചെയ്യപ്പെട്ടതായി റിപ്പോർട്ട്. ഇന്ന് പുലർച്ചെയോടെയാണ് മോഷണവിവരം പുറംലോകം അറിയുന്നത്. ഈയിടെ മാത്രം പ്രവർത്തനം ആരംഭിച്ച ഷോറൂമിലാണ് വൻ കവർച്ച നടന്നത്.
കെട്ടിടത്തിന്റെ മുകൾഭാഗത്തുള്ള ലിഫ്റ്റ് ഏരിയയിലൂടെ ഒരാൾ അകത്തേക്ക് കടക്കുന്നത് സിസിടിവി ക്യാമറയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.




