NEWS

ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്: പ്രവാസി മലയാളിയുടെ 2.11 കോടി രൂപ നഷ്ടമായി

കൊച്ചി ∙ ഓൺലൈൻ ഓഹരി വിപണി നിക്ഷേപത്തിന്റെ മറവിൽ നടന്ന വൻ തട്ടിപ്പിലൂടെ ദുബായിൽ ജോലി ചെയ്യുന്ന മലയാളിക്ക് നഷ്ടമായത് 2.11 കോടി രൂപ. എറണാകുളം കുന്നത്തുനാട് സ്വദേശിയായ പ്രവാസിയാണ് തട്ടിപ്പിനിരയായത്. ഇദ്ദേഹത്തിന്റെ സുഹൃത്തായ മാവേലിക്കര സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം റൂറൽ സൈബർ ക്രൈം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചു.

ഇന്റർനെറ്റിൽ ലഭ്യമായ ഒരു അംഗീകൃത ഓഹരി ട്രേഡിങ് കമ്പനിയുടെ വെബ്സൈറ്റ് ലിങ്ക് ശ്രദ്ധയിൽപ്പെട്ടതാണ് സംഭവങ്ങളുടെ തുടക്കം. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ തട്ടിപ്പുകാർ പ്രവാസിയെ ബന്ധപ്പെടുകയും അവരെ ഒരു ടെലിഗ്രാം ഗ്രൂപ്പിലേക്ക് കൂട്ടിച്ചേർക്കുകയുമായിരുന്നു. പ്രമുഖ ട്രേഡിങ് കമ്പനിയുടെ സഹോദര സ്ഥാപനമാണെന്ന് വിശ്വസിപ്പിച്ച് വ്യാജ വെബ്സൈറ്റിലേക്കുള്ള ലിങ്ക് അവർ കൈമാറി. ഇതിനുശേഷം, വൻ ലാഭവിഹിതം വാഗ്ദാനം ചെയ്ത് കമ്പനിയുടെ വ്യാജ മൊബൈൽ ആപ്പിൽ ഇദ്ദേഹത്തെ ലോഗിൻ ചെയ്യിപ്പിക്കുകയും പണം നിക്ഷേപിപ്പിക്കുകയുമായിരുന്നു.

Fashion ⏭️

Back to top button