NEWS

ചീനവലയിൽ മീൻകൊയ്ത്ത്: ഒറ്റത്തവണത്തെ വലവീശലിൽ ലഭിച്ചത് 50 കിലോ വറ്റ; ഓരോന്നിനും രണ്ട് കിലോയിലേറെ തൂക്കം

ഫോർട്ട്കൊച്ചിയിൽ ചീനവലയിൽ മീൻപിടുത്തം നടത്തുന്നവർക്ക് വൻ ഭാഗ്യം. പ്രദേശത്തെ സൊസൈറ്റി വലയിൽ ഒരൊറ്റ തവണ വല താഴ്ത്തിയപ്പോൾ കുടുങ്ങിയത് അമ്പത് കിലോഗ്രാം തൂക്കം വരുന്ന വറ്റ മീനുകളാണ്. ലഭിച്ചവയിൽ ഭൂരിഭാഗവും രണ്ട് കിലോഗ്രാമിലേറെ ഭാരമുള്ളവയായിരുന്നു. വിപണിയിൽ കിലോഗ്രാമിന് 550 രൂപ നിരക്കിലാണ് ഈ മീനുകൾ വിറ്റുപോയത്.

വലിയ അളവിൽ വറ്റ മീനുകൾ ലഭിച്ച വാർത്ത പരന്നതോടെ നിരവധി വിനോദസഞ്ചാരികളും നാട്ടുകാരും ചീനവലയ്ക്ക് സമീപത്തേക്ക് ഒഴുകിയെത്തി. കാഴ്ച കൗതുകകരമായതോടെ പലരും തങ്ങളുടെ മൊബൈൽ ഫോണുകളിൽ മീനുകളുടെ ചിത്രങ്ങൾ പകർത്താനും സമയം കണ്ടെത്തി.

Fashion ⏭️

Back to top button