LIFESTYLE

’21ാം വയസിൽ ധനികന്റെ ഭാര്യയാകാനും അമ്മയാകാനും ആഗ്രഹിച്ചു; 41ൽ ഞാൻ ആ ധനികനായി മാറി’


റാഷി ചൗധരി

41ാം വയസിൽ ജീവിതവിജയത്തിന്റെ നിർവചനം തിരുത്തിക്കുറിക്കുകയാണ് ദുബായിലെ ഒരു ന്യൂട്രീഷനിസ്റ്റ്. 21ാം വയസിലെ വിജയത്തോടുള്ള കാഴ്‌ചപ്പാടിൽ നിന്ന് 41ാം വയസിലെ മാറ്റമാണ് റാഷി ചൗധരി സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ചിരിക്കുന്നത്.

’21ാം വയസിൽ ഒരു ധനികനെ വിവാഹം കഴിച്ച്, ഒരു സുന്ദരിയായ വീട്ടമ്മയായി, രണ്ട് കുട്ടികളുടെ അമ്മയാകാനാണ് ഞാൻ ആഗ്രഹിച്ചത്. ഇന്നെനിക്ക് 41 വയസായി. ഞാൻ അവിവാഹിതയാണ്. 40ലധികം ജോലിക്കാരുള്ള രണ്ട് വ്യത്യസ്ത ബിസിനസുകൾ നടത്തുന്നു. ഏത് ധനികന്റെ ഭാര്യ ആകാനാഗ്രഹിച്ചോ, ഞാനിന്ന് ആ ധനികയായി മാറിയിരിക്കുന്നു’- എന്നാണ് ഇൻസ്റ്റാഗ്രാം വീഡിയോയിൽ റാഷി പറഞ്ഞത്.

‘രസകരമായ കാര്യമെന്താണെന്നാൽ,​ എന്റെ പ്ളാൻ 25ാം വയസിൽതന്നെ നടന്നിരുന്നു. എനിക്കൊരു ധനികനായ പുരുഷനുണ്ടായിരുന്നു. ദുബായിൽ അപ്പാർട്ട്‌മെന്റുണ്ടായിരുന്നു. എന്നിരുന്നാലും ഇതല്ല എനിക്കുവേണ്ട ജീവിതമെന്ന് തോന്നിയിരുന്നു. വിവാഹം,​ വിവാഹമോചനം,​ വിജയം,​ പണം എന്നതിനേക്കാൾ എനിക്കെന്താണോ വേണ്ടതെന്ന തിരിച്ചറിവാണ് എന്നെ മാറ്റിമറിച്ചത്’- റാഷി വീഡിയോയിൽ പറഞ്ഞവസാനിപ്പിച്ചു.

’21ാം വയസിൽ വിജയം ഇങ്ങനെയായിരിക്കുമെന്ന് ഞാൻ കരുതി. എന്നാൽ 41ാം വയസിൽ എന്റെ ജീവിതം തികച്ചും വ്യത്യസ്തമായി മാറിയിരിക്കുന്നു. മെച്ചപ്പെട്ടതല്ല എന്നാൽ മോശവുമല്ല. പക്ഷേ എന്റേത് മാത്രമായി മാറി. അതാണ് പ്രധാന കാര്യം എന്നുഞാൻ കരുതുന്നു. സ്വാതന്ത്ര്യം എന്നത് പുരുഷനെയോ, വിവാഹത്തെയോ, മാതൃത്വത്തെയോ, അഭിലാഷത്തെയോ, വിജയത്തെയോ നിരസിക്കലല്ലെന്ന് ഞാൻ പോകെ പോകെ മനസിലാക്കുന്നു. നിങ്ങൾക്ക് യഥാർത്ഥത്തിൽ എന്താണ് വേണ്ടതെന്ന് തീരുമാനിക്കാനുള്ള ധൈര്യം ഉണ്ടായിരിക്കുകയും അതിൽ ഉറച്ച് നിൽക്കാൻ സാധിക്കുകയും ചെയ്യുക എന്നതാണ് പ്രധാനം’-എന്ന കുറിപ്പോടെയാണ് റാഷി വീഡിയോ പങ്കുവച്ചിരിക്കുന്നത്.


Source link

Back to top button