എഐ ക്യാമറകൾ ശരിക്കും കണ്ണടച്ചോ? ഒരുമിച്ച് പണികിട്ടേണ്ടെങ്കിൽ റോഡിൽ മര്യാദക്കാരായി തുടരൂ

റോഡിൽ സ്ഥാപിച്ചിരിക്കുന്ന എഐ ക്യാമറ
തിരുവനന്തപുരം: ബില്ലടയ്ക്കാത്തതിനാൽ ഇന്റർനെറ്റ് സേവനം വിച്ഛേദിച്ചതോടെ, സംസ്ഥാനത്താകെ മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച 625 എ.ഐ ക്യാമറകളുടെ പ്രവർത്തനം നിലച്ചെന്ന വാർത്ത കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. നിയമ ലംഘനങ്ങൾക്ക് പിഴ ചുമത്തലും ഇല്ലാതായി എന്നും റിപ്പാേർട്ടിൽ പറഞ്ഞിരുന്നു. പിഴ കിട്ടില്ലെന്നറിഞ്ഞതോടെ പലരും തോന്നുംപടിയാണ് ഇപ്പോൾ വണ്ടിയോടിക്കുന്നത്. അത്തരക്കാർ അറിയുക നിങ്ങളെ കാത്തിരിക്കുന്നത് വമ്പൻ പണിയാണ്. അയായത് കാണിച്ചുകൂട്ടുന്ന നിയമലംഘനങ്ങൾക്കെല്ലാം ഒരുമിച്ച് പിഴ അടയ്ക്കേണ്ട അവസ്ഥ വരും.
ക്യാമകൾ എല്ലാം കണ്ണുതുറന്നുതന്നെയാണ് ഇരിക്കുന്നത്. നിങ്ങൾ ചെയ്യുന്ന എല്ലാ നിയമലംഘനങ്ങളും അതിൽ പതിയുന്നുമുണ്ട്. പണം ലഭിക്കാത്തതിനെത്തുടർന്ന് ഇന്റർനെറ്റ് സേവനദാതാവാത ജിയോ നെറ്റ് വിച്ഛേദിച്ചതിനാൽ വാഹന ഉടമകൾക്ക് ചെലാൻ അയയ്ക്കാൻ കഴിയുന്നില്ലെന്ന് മാത്രം. ക്യാമറയിൽ പതിയുന്ന ദൃശ്യങ്ങൾ എല്ലാം സെർവറിൽ സൂക്ഷിക്കുന്നുണ്ട്. നെറ്റ് കണക്ഷൻ വീണ്ടും ലഭിക്കുന്നതോടെ നിയമലംഘനങ്ങളെല്ലാം ഒന്നുപോലും വിടാതെ മോട്ടോർവാഹന വകുപ്പിന്റെ കൺട്രോൾ റൂമിലേക്ക് എത്തും. ഇതോടെ ചെലാനുകൾ ഒന്നൊന്നായി നിയമലംഘകരെ തേടിയെത്തും. കയ്യിൽ കിട്ടിയവയ്ക്കെല്ലാം പിഴയടച്ച് പോക്കറ്റ് കീറുകയും ചെയ്യും.
കിട്ടാനുള്ളത് 52 കോടി രൂപ
എ.ഐ ക്യാമറകൾ സ്ഥാപിച്ചതിന് കെൽട്രോണിന് റോഡ് സുരക്ഷാ അതോറിട്ടിയിൽ നിന്ന് 52 കോടി രൂപ കിട്ടാനുണ്ട്. കെൽട്രോൺ ഇന്റർനെറ്റ് ബിൽ അടയ്ക്കായതോടെ സേവനദാതാവായ ജിയോ രണ്ട് ദിവസം മുമ്പ് നെറ്റ് വിച്ഛേദിച്ചു. ഇതോടെ ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ കൺട്രോൾ റൂമുകളിലേക്ക് എത്താതായി.
തുക ആവശ്യപ്പെട്ട് പലതവണ കെൽട്രോൺ റോഡ് സുരക്ഷാ അതോറിട്ടിക്ക് കത്ത് നൽകിയിരുന്നു. പദ്ധതി നടത്തിപ്പിന് കെൽട്രോൺ ഉപകരാർ നൽകിയിട്ടുള്ള കമ്പനി തുക ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ട്. 2023 ഏപ്രിലിലാണ് എ.ഐ ക്യാമറകൾ സ്ഥാപിച്ചത്. പദ്ധതി ആരംഭിച്ച കാലം മുതൽ വിവാദത്തിലായിരുന്നു. നിലവാരമില്ലാത്ത ഉപകരണങ്ങൾ ഉപയോഗിച്ചെന്നായിരുന്നു ആരോപണം. മുഖ്യമന്ത്രി വി.ഡി.സതീശൻ പ്രതിപക്ഷ നേതാവായിരിക്കെ പദ്ധതിക്കെതിരെ രംഗത്തെത്തിയിരുന്നു
സർക്കാരിന് കിട്ടിയത് 325 കോടി
232 കോടി രൂപ ചെലവിട്ട പദ്ധതിയിൽ ഇതുവരെ പിഴ ഇനത്തിൽ 325 കോടി രൂപ സർക്കാരിന് കിട്ടി. കെൽട്രോണിന് പ്രതിഫലം നൽകണമെന്ന് ഗതാഗത കമ്മിഷണർ ശുപാർശ ചെയ്തിരുന്നു. എന്നാൽ റോഡ് സുരക്ഷാ കമ്മിഷണർ കരാർ നടത്തിപ്പിൽ വിശദീകരണം ആവശ്യപ്പെട്ട് തുക കൈമാറുന്നത് തടഞ്ഞു.14 ജില്ലകളിലും കൺട്രോൾ റൂമുകളിൽ ജീവനക്കാരെ നിയോഗിച്ചതും, ഇവരുടെ ശമ്പളവും ഓഫീസ് ചെലവും വഹിക്കേണ്ടതും
പിഴ ചുമത്തിയത് സംബന്ധിച്ച വാഹന ഉടമകൾക്ക് കത്തയയ്‌ക്കേണ്ട ചുമതലയും കെൽട്രോണിനാണ്.
RELATED TOPICS: AI CAMERA KERALA, AI CAMERA FINE, TRAFFIC VIOLATION KERALA, MVD KERALA, AI CAMERA KERALA NEWS
Source link
NEWS


