LIFESTYLE

എത്ര തിരക്കുള്ള നഗര റോഡിലും സുഖമായി ഒഴുകി നീങ്ങും, പ്രീമിയം എസ്‌യുവിയുമായി ഫോക്‌സ്‌വാഗൺ


ഫോക്‌സ്‌‌വാഗൺ ടെയ്‌റൺ ലൈഫ്

കൊച്ചി: ഫോക്സ്‌വാഗൺ ഇന്ത്യ പുതിയ പ്രീമിയം 5സീറ്റർ എസ്.യു.വിയായ ടെയ്റൺ ലൈഫ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. നഗര ഉപഭോക്താക്കളുടെ ആവശ്യങ്ങൾ മുൻനിർത്തി രൂപകൽപ്പന ചെയ്ത വാഹനത്തിന് വിശാലമായ ഇന്റീരിയർ, 885 ലിറ്റർ ബൂട്ട് സ്‌പേസ്, ലെവൽ 2 എ.ഡി.എ.എസ് സുരക്ഷാ സംവിധാനം, ഡിജിറ്റൽ കോക്പിറ്റ്, വലിയ ടച്ച്സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, വെന്റിലേറ്റഡ്, മസാജ് സൗകര്യമുള്ള മുൻസീറ്റുകൾ തുടങ്ങിയ സവിശേഷതകളുണ്ട്.

മികച്ച പ്രകടനവും യാത്രാസൗകര്യവും ജർമൻ എൻജിനീയറിംഗിന്റെ വിശ്വാസ്യതയും ഒരുമിപ്പിക്കുന്ന മോഡലാണ് ടെയ്റൺ ലൈഫെന്ന് ഫോക്സ്വാഗൺ ഇന്ത്യ അറിയിച്ചു.

എക്സ്‌ഷോറൂം വില: 41.99 ലക്ഷം രൂപ

English Summary

Volkswagen India has launched the new Tayron Life, a premium five-seater SUV, in the Indian market. Designed for urban buyers, it features a spacious cabin, 885-litre boot space, Level 2 ADAS, a digital cockpit, a large touchscreen infotainment system, wireless Apple CarPlay and Android Auto, and ventilated front seats with a massage function.


Source link

Back to top button