LIFESTYLE

ഒരു പ്ലോട്ടിൽ രണ്ട് വ്യത്യസ്ത വീടുകൾ! ഉള്ളിൽ അദ്‌ഭുതലോകം; വിഡിയോ


ആലപ്പുഴ ജില്ലയിൽ വള്ളികുന്നത്ത് 3000 സ്ക്വയർഫീറ്റിൽ ഒരുക്കിയ വീടിന്റെ വിശേഷങ്ങളിലേക്ക്. ഇന്റർലോക്ക് വിരിച്ച നീളൻ ഡ്രൈവേയിലൂടെ വരുമ്പോൾ രണ്ട് വീടുകൾ കാണാം. ഒരു ഭാഗത്ത് ഓഫിസ് സ്പേസും ഗസ്റ്റ് ഹൗസും ആണുള്ളത്. മറുഭാഗത്താണ് ശരിക്കുള്ള വീട്. രണ്ടും വ്യസ്ത്യസ്ത ഡിസൈനിലാണ് ഒരുക്കിയിട്ടുള്ളത്.പ്രധാന വീട് ട്രഡീഷണൽ ഡിസൈനിലാണ്. പല തട്ടുകളായിട്ട് ചരിഞ്ഞ മേൽക്കൂരയിൽ സെറാമിക് ഓടുകൾ വിരിച്ചിരിക്കുന്നു. തടി കൊണ്ടുള്ള ട്രല്ലീസ് വർക്കുകളാണ് മറ്റൊരു സവിശേഷത. പരമ്പരാഗത ശൈലിയോട് ചേർന്നു നിൽക്കുന്ന സോപാനം രീതിയിൽ രണ്ടു വശത്തും ഇരിപ്പിടങ്ങളും ചാരുപടികളും നൽകിയാണ് സിറ്റ്ഔട്ട്.പ്രധാനവാതിൽ തുറന്നു വരുമ്പോൾ ഒരു ഫോയർ സ്പേസാണ്. ഇതിന്റെ വലതുവശത്തായിട്ടാണ് ഫോർമൽ ലിവിങ് സ്പേസ്. ഇതിനിടയിൽ പ്രൈവസിക്കായി ഒരു സെമി പാർട്ടീഷനും നൽകി. ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ…ഇവയെല്ലാം ക്രമീകരിച്ചിരിക്കുന്നത് വിശാലമായ ഈ ഹാളിലാണ്. ഇവിടെ സീലിങ് വുഡൻ ഫിനിഷിലാണ്. കൂടാതെ നാച്ചുറൽ ലൈറ്റ് ഉള്ളിൽ എത്തുന്ന രീതിയിൽ മൂന്ന് സർക്കുലർ സ്കൈ ലൈറ്റ്സും നൽകിയിട്ടുണ്ട്.കിച്ചൻ ഓപൺ ശൈലിയിലാണ്. എൻട്രി പോയിന്റിൽ ഒരു ബ്രേക്ക്ഫാസ്റ്റ് കൗണ്ടർ നൽകി. ക്വാട്സ് ഫിനിഷിലാണ് കൗണ്ടർ. ബ്ലാക്ക് ആൻഡ് വൈറ്റ് തീമിലാണ് മെയിൻ കിച്ചൻ. ഫ്ലൂട്ടഡ് ഗ്ലാസ് കൊണ്ടാണ് ക്യാബിനറ്റുകൾ.നാല് ബെഡ്റൂമുകളാണ് വീട്ടിലുള്ളത്. റിസോർട്ടിനെ അനുസ്മരിപ്പിക്കുംവിധം കമനീയമായി കിടപ്പുമുറികൾ ഒരുക്കി. മാസ്റ്റർ ബെഡ്റൂമിന്റെ ഹെഡ് സൈഡ് വോൾ ലെതർ കൊണ്ടുള്ള അപ് ഹോൾസറി വർക്ക് നൽകി ഹൈലൈറ്റ് ചെയ്തു. ഫുൾ ലെങ്ത് വാർഡ്രോബ്സ്, സ്റ്റഡി ഏരിയ, ഡ്രസ്സിങ് സ്പേസ് തുടങ്ങി എല്ലാ സൗകര്യങ്ങളും നാലു ബെഡ്റൂമുകൾക്കും നൽകിയിരിക്കുന്നു.ഈ വീടിനോട് ചേർന്നുള്ള ഗസ്റ്റ് ഹൗസും ഓഫിസ് സ്പേസും കന്റംപ്രറി ഡിസൈനിലാണ് ഒരുക്കിയിട്ടുള്ളത്. പ്ലോട്ടിനെ വേർതിരിക്കാനായി ജാളി കൊണ്ടുള്ള ഒരു മതിലും വ്യത്യസ്തമായി നൽകിയിരിക്കുന്നു. വീടിന്റെ കൂടുതൽ വിശേഷങ്ങൾ അറിയാൻ വിഡിയോ കാണുമല്ലോ…


Cinema ⏭️

Back to top button