NEWS

പിണറായി വിജയനെതിരെ കൈക്കൂലി, വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കുറ്റങ്ങൾ, കേസെടുക്കാമെന്ന് എജി

പിണറായി വിജയൻ

തിരുവനന്തപുരം: സിഎംആ‌ർഎൽ എക്‌സാലോജിക് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കൈക്കൂലി കുറ്റമടക്കം നിലനിൽക്കുമെന്ന് നിയമോപദേശം. കൈക്കൂലി വാങ്ങിയതിന് പ്രഥമദൃഷ്‌ട്യാ തെളിവുണ്ടെന്നും എജിയുടെ നിയമോപദേശത്തിലുണ്ട്. അഡ്വക്കേറ്റ് ജനറൽ ജാജു ബാബു സർക്കാരിന് നൽകിയ നിയമോപദേശത്തിൽ പിണറായി വിജയനെതിരെ അഴിമതി തടയൽ നിയമത്തിലെ ഏഴാം വകുപ്പ് പ്രകാരം ഉള്ള കുറ്റമുണ്ടെന്ന് പറയുന്നു. മാത്രമല്ല വകുപ്പ് 13 (1) ബി പ്രകാരം വരവിൽ കവിഞ്ഞ ‌സ്വത്ത്‌ സമ്പാദിച്ചെന്ന കുറ്റവും നിലനിൽക്കും.

ഈ വകുപ്പനുസരിച്ച് എഫ്ഐആർ രജിസ്റ്റർ ചെയ്യും മുൻപ് പ്രാഥമികാന്വേഷണത്തിന് സർക്കാർ തീരുമാനിച്ചേക്കുമെന്നാണ് സൂചന. പിണറായി വിജയന്റെ മകൾ ടി വീണയ്‌ക്ക് ഇല്ലാത്തസേവനത്തിനാണ് സിഎംആർഎൽ പണം നൽകിയത്. ഇതിൽ വകുപ്പ് 7(2) ബാധകമാണ്. ഇക്കാര്യം സിഎംആർഎൽ എംഡിയും മറ്റുള്ളവരും ഇഡിയ്ക്ക് മൊഴിനൽകിയെന്നും നിയമോപദേശത്തിൽ പറയുന്നു. കൈക്കൂലി നൽകിയ സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ പേരിൽ വിജിലൻസിന് കേസെടുക്കാം. വരവിൽ കവിഞ്ഞ സ്വത്ത് കൈവശം വച്ചതിന് വീണയുടെ ഭർത്താവും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസിനെതിരെയും അന്വേഷണമാകാം.

English Summary

In the CMRL-Exalogic case, legal advice has reportedly stated that allegations, including bribery charges, can be investigated against Opposition Leader Pinarayi Vijayan. According to media reports, the Advocate General’s opinion found that the Enforcement Directorate’s report can be acted upon and that an FIR may be registered if a cognizable offence is established.

Read News ⏭️

Back to top button