LIFESTYLE

കിടന്നാൽ ഉറക്കം വരാത്തവരും, രാത്രി ഇടയ്ക്കിടെ ഉണരുന്നവരും വിഷമിക്കണ്ട; പരിഹാരമുണ്ട് 


പ്രതീകാത്മക ചിത്രം

ആരോഗ്യകരമായ ജീവിതത്തിന് ഏറ്റവും അത്യാവശ്യമായ ഒന്നാണ് നല്ല ഉറക്കം. ഇന്നത്തെ കാലത്ത് ഉറക്കക്കുറവ് ഒരുപാടുപേരെ അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. കിടന്നാലും ഉറക്കം വരാത്തവരും, ഉറക്കത്തിൽ ഇടയ്ക്കിടെ ഉണരുന്നവരും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ചെറിയ കാര്യങ്ങളിൽ വരുത്തുന്ന മാറ്റം ആരോഗ്യകരമായ ജീവിതം നയിക്കുവാൻ നമ്മളെ സഹായിക്കും. ശാരീരിക മാനസിക ഉന്മേഷം നൽകുന്നതിനും രോഗപ്രതിരോധ വർദ്ധിപ്പിക്കുന്നതിനും നല്ല ഉറക്കം അത്യാവശ്യമാണ്.

തിരക്കിട്ട ജീവിതവും,​ പിരിമുറുക്കവും,​ ഫോണിന്റെയും ലാപ്ടോപ്പിന്റെയും അമിത ഉപയോഗവുമെല്ലാം ഉറക്കത്തെ ബാധിക്കും. നല്ല ഉറക്കം ലഭിച്ചില്ലെങ്കിൽ അടുത്ത ദിവസം ഊർജസ്വലതയോടെ പ്രവർത്തിക്കാനും കഴിയില്ല. ഉറക്കകുറവ് നാളുകൾ പിന്നിടുമ്പോൾ ജീവിത ശൈലി രോഗങ്ങളിലേക്കും മറ്റ് അസുഖങ്ങളിലേക്കും നയിച്ചേക്കാം.

നല്ല ഉറക്കത്തിന് ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്?​


രാത്രി കിടക്കാൻനേരം കാൽപാദങ്ങളിൽ ഏതെങ്കിലും എണ്ണകൾ പുരട്ടിയോ അല്ലാതെയോ മസാജ് ചെയ്യുന്നത് വളരെ നല്ലതാണ്.
വിഷ്ണുക്രാന്തി പാലിൽ അരച്ച് കുടിക്കുന്നതും അശ്വഗന്ധ ചൂർണം അല്ലെങ്കിൽ ശംഖുപുഷ്പ ചൂർണം പാലിൽ കലക്കി കുടിക്കുന്നതും ഉറക്കക്കുറവ് പരിഹരിക്കാൻ നല്ലതാണ്.
ഉറങ്ങാൻ കിടക്കുന്നതിന് മുമ്പ് കുളിക്കുക. ശരീരം ശുദ്ധിയാകുന്നത് നല്ല ഉറക്കത്തിന് വളരെയധികം സഹായകരമാണ്. നീരിറക്കം പോലുള്ള ശാരീരിക ബുദ്ധിമുട്ടുകൾ ഇല്ലാത്തവർ തലയിൽ എണ്ണതേച്ച് കുളിക്കുക.
ചായ, കാപ്പി പോലുള്ള പാനീയങ്ങൾ രാത്രിയിൽ ഒഴിവാക്കുക,​ പകരം ഒരു ഗ്ലാസ് ചൂടുപാൽ കുടിക്കുന്നത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും.
പകലുറക്കം പരമാവധി ഒഴിവാക്കുക.
രാത്രി ഭക്ഷണം അധികം വൈകാതെ, മിതമായ അളവിൽ, എരിവും പുളിയും ഉപ്പും കുറച്ച് കഴിക്കുന്നത് ശീലമാക്കണം.
കിടക്കുന്നതിന് അര മണിക്കൂർ മുമ്പെങ്കിലും മൊബൈ ൽ, ടിവി,​ ലാപ്ടോപ്പ് എന്നിവയുടെ ഉപയോഗം അവസാനിപ്പിക്കുക
ഉറങ്ങുന്നതിന് തൊട്ടിമുമ്പ് മാനസിക സമർദ്ദം ഉണ്ടാക്കുന്ന തരത്തിലുള്ള പുസ്തകങ്ങൾ വായിക്കുകയോ,​ സിനിമകളോ,​പ്രോഗ്രാമുകളോ കാണുകയോ ചെയ്യാൻ പാടില്ല.

RELATED TOPICS: SLEEP PROBLEMS, INSOMNIA, BETTER SLEEP TIPS, SLEEP DISORDERS, URAKKAM VARUNNILLA


Source link

Back to top button