SPORTS
സഞ്ജുവും വൈഭവുമുണ്ട്, പാക്കിസ്ഥാനെതിരെ ബാറ്റിങ്ങിനിറങ്ങി ഇന്ത്യ; ഹസ്‌തദാനം നടത്താതെ ശ്രേയസ്സും സാഹിബ്‌സാദ ഫർഹാനും

നീഷിൻ ∙ ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ഫൈനലിൽ പാക്കിസ്ഥാനെതിരെ ഇന്ത്യൻ ആദ്യം ബാറ്റു െചയ്യും. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ്സ് അയ്യർ ബാറ്റിങ് തിരഞ്ഞെടുക്കുകായിരുന്നു. ശ്രീലങ്കയ്ക്കെതിരായ സെമിഫൈനലിൽ കളിച്ച അതേ പ്ലേയിങ് ഇലവനുമായാണ് ഫൈനലിലും ഇന്ത്യ ഇറങ്ങുന്നത്. സഞ്ജു സാംസൺ, അഭിഷേക് ശർമ, വൈഭവ് സൂര്യവംശി എന്നിവർ ഇലവനിലുണ്ട്. ടോസ് സമയത്ത് ഇരു ടീമുകളുടെ ക്യാപ്റ്റന്മാർ തമ്മിൽ ഹസ്‌തദാനം നടത്തിയില്ല. സാഹിബ്‌സാദ ഫർഹാന്റ നേതൃത്വത്തിൽ ബി ടീമുമായാണ് പാക്കിസ്ഥാൻ ഏഷ്യൻ ഗെയിംസിന് എത്തിയിരിക്കുന്നത്.
Auto ⏭️




