NEWS

സൗദിയിൽ ഹൂതി മിസൈലാക്രമണം: ഒരാൾക്കു പരുക്ക്; സ്കൂളിലും കെട്ടിടത്തിലും നാശനഷ്ടം


റിയാദ് ∙ സൗദി അറേബ്യയ്ക്കു നേരെ യെമനിലെ ഹൂതി വിമതർ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങൾ പ്രതിരോധ സേന തകർത്തു. അസീർ മേഖലയിലെ ഖമീസ് മുഷൈതിനെ ലക്ഷ്യമിട്ടെത്തിയ 3 ബാലിസ്റ്റിക് മിസൈലുകളാണു സൗദി നേതൃത്വത്തിലുള്ള സഖ്യസേന ആകാശത്തുവച്ചുതന്നെ തകർത്തതെന്നു വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു.മിസൈൽ വ്യോമപാതയിൽ വച്ചു തകർത്തതിനെ തുടർന്നുണ്ടായ അവശിഷ്ടങ്ങൾ പതിച്ച് അസീർ മേഖലയിലെ അഹദ് റഫീദ ഗവർണറേറ്റിൽ ഒരാൾക്കു പരുക്കേറ്റു. ഇവിടെയൊരു കെട്ടിടത്തിനുള്ളിലെ പ്രാർഥനാമുറിക്കും നിർത്തിയിട്ടിരുന്ന ഒട്ടേറെ വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. റിയാദിലെ സിവിൽ ഡിഫൻസ് അധികൃതരാണ് വിവരങ്ങൾ പുറത്തുവിട്ടത്.


Fashion ⏭️

Back to top button