LIFESTYLE
20 വർഷത്തിന് ശേഷം തറവാടുവീട് പുതുക്കിപ്പണിയാൻ ഋഷഭ് പന്ത്: പിന്തുണയുമായി സർക്കാർ

ഹിമാലയൻ മലനിരകളുടെ മടിത്തട്ടിൽ സ്ഥിതിചെയ്യുന്ന ഉത്തരാഖണ്ഡിലെ പാലി-അംദാലി എന്ന ശാന്തമായ ഗ്രാമം ഇപ്പോൾ ആവേശത്തിലാണ്. ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ പൈതൃക വീട് പുനർനിർമിക്കപ്പെടുന്നതിന്റെ ആഹ്ളാദത്തിലാണ് നാട്ടുകാർ. തങ്ങളുടെ പ്രിയപ്പെട്ട ക്രിക്കറ്റ് താരം സ്വന്തം ബാല്യകാല ഓർമകൾ ഉറങ്ങുന്ന ഗ്രാമത്തിലേക്ക് മടങ്ങിയെത്തുമെന്ന വലിയ പ്രതീക്ഷയിലാണ് ഈ മലയോര നിവാസികൾ.വേരുകളിലേക്ക് ഒരു മടങ്ങിപ്പോക്ക് ഓഗസ്റ്റ് 4–നാണ് ഋഷഭ് പന്തിന്റെ അമ്മ സരോജ് പന്ത് രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം തങ്ങളുടെ കുടുംബ ഗ്രാമമായ പാലി-അംദാലിയിലെത്തിയത്. അഞ്ച് ദിവസത്തെ ഈ സന്ദർശനത്തിൽ, കാലപ്പഴക്കത്താൽ ജീർണ്ണിച്ചുകിടന്നിരുന്ന പൂർവിക വീട് പൊളിച്ച് പുതിയത് പണിയാനുള്ള കരാറുകാരെ കണ്ടെത്തുകയും പ്രാഥമിക നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു.റൂർക്കിയിൽ നിന്ന് മൈതാനങ്ങളിലേക്ക്ഈ ഗ്രാമവുമായി പന്തിന്റെ കുടുംബത്തിന് പതിറ്റാണ്ടുകളുടെ ബന്ധമുണ്ട്. ജോലി തേടി ഏകദേശം 60 വർഷങ്ങൾക്ക് മുൻപാണ് ഋഷഭിന്റെ മുത്തച്ഛൻ റൂർക്കിയിലേക്ക് ചേക്കേറുന്നത്. ഇരുപത് വർഷങ്ങൾക്ക് മുൻപ്, ഋഷഭിന് ഏഴ് വയസ്സ് മാത്രം പ്രായമുള്ളപ്പോൾ മുത്തച്ഛൻ അവനെ ഈ ഗ്രാമത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നിരുന്നു. തന്റെ ബാല്യകാലത്തിന്റെ ഒരു ഭാഗം ഋഷഭ് ചെലവഴിച്ചത് ഈ മലയോര അന്തരീക്ഷത്തിലായിരുന്നു.തന്റെ ജന്മനാടായ ഉത്തരാഖണ്ഡുമായുള്ള ആത്മബന്ധം വീണ്ടെടുക്കാനുള്ള ഋഷഭിന്റെ സമീപകാല ശ്രമങ്ങളോട് ചേർന്നുനിൽക്കുന്നതാണ് തറവാടു വീടിന്റെ പുനർനിർമാണം. സമൂഹമാധ്യമമായ എക്സ് വഴി ഋഷഭ് പന്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയോട് അഭ്യർഥന നടത്തിയത് വാർത്തയായിരുന്നു. ഉത്തരാഖണ്ഡിലേക്ക് താമസം മാറാനായി ആഗ്രഹിക്കുന്നുവെന്നും അതിനായി സംസ്ഥാനത്ത് ഭൂമി വാങ്ങാൻ സഹായിക്കണമെന്നുമായിരുന്നു പന്തിന്റെ അഭ്യർഥന.
Cinema ⏭️


