പായസത്തിൽ ഒരു വെറൈറ്റി പരീക്ഷിച്ചാലോ? ഓണത്തിന് ഇതൊന്ന് ചെയ്തുനോക്കൂ

പ്രതീകാത്മകചിത്രം
ഓണം എന്ന് കേൾക്കുമ്പോൾ തന്നെ മലയാളികളുടെ മനസിൽ ആദ്യം ഓടിയെത്തുന്നത് ഓണസദ്യ ആയിരിക്കും. ഓണസദ്യയിൽ പലരുടെയും ഇഷ്ടവിഭവം പായസമാണ്. ഓരോ ഓണക്കാലത്തും പായസത്തിൽ വ്യത്യസ്തമായ രൂചിക്കൂട്ടുകൾ പരീക്ഷിക്കാനാണ് മലയാളികൾ ശ്രമിക്കുന്നത്. അട, പാൽ, പരിപ്പ് തുടങ്ങിയവ കൊണ്ടുള്ള പായസങ്ങൾ മടുത്തെങ്കിൽ ഇത്തവണ നുറുക്ക് ഗോതമ്പ് ഉപയോഗിച്ച് ഒരു കിടിലൻ പായസം തയ്യാറാക്കിയാലോ?
ആവശ്യമായ ചേരുവകൾ
നുറുക്ക് ഗോതമ്പ് – ഒരു കപ്പ്
ശർക്കര – ഒന്നര കപ്പ്
രണ്ടാം തേങ്ങാപ്പാൽ – മൂന്ന് കപ്പ്
ഒന്നാം തേങ്ങാപ്പാൽ – ഒന്നര കപ്പ്
നെയ്യ് – രണ്ട് ടേബിൾ സ്പൂൺ
ഏലക്കാപ്പൊടി – 1/2 ടീസ്പൂൺ
തേങ്ങാക്കൊത്ത് -രണ്ട് ടേബിൾ സ്പൂൺ
കശുവണ്ടി – ആവശ്യത്തിന്
ഉണക്കമുന്തിരി – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം നുറുക്ക് ഗോതമ്പ് കഴുകി 15 – 20 മിനിറ്റ് കുതിർക്കുക. ശേഷം നല്ലപോലെ ഉണക്കി കുറച്ച് നെയ്യിൽ മൂന്ന് മിനിറ്റ് വറുത്തെടുക്കാം. ഇനി കുക്കറിൽ നുറുക്ക് ഗോതമ്പും മൂന്ന് കപ്പ് വെള്ളവും ചേർത്ത് നാല് – അഞ്ച് വിസിൽ കേൾപ്പിക്കണം. ഇനി ശർക്കര ഉരുക്കി അരിച്ചെടുത്ത് വേവിച്ച് നുറുക്ക് ഗോതമ്പിൽ ചേർക്കാം. രണ്ടാം തേങ്ങാപ്പാൽ ചേർത്ത് 8-10 മിനിറ്റ് ചെറിയ തീയിൽ തിളപ്പിക്കുക. പായസം നന്നായി കുറുകുമ്പോൾ ഒന്നാം തേങ്ങാപ്പാൽ ചേർക്കുക. തിളപ്പിക്കരുത്. ഏലക്കാപ്പൊടി ചേർത്ത് തീ ഓഫ് ചെയ്യുക. നെയ്യിൽ തേങ്ങാക്കൊത്ത്. കശുവണ്ടി, ഉണക്കമുന്തിരി എന്നിവ വറുത്ത് പായസത്തിൽ ചേർക്കുക.
English Summary
Onam Sadhya is incomplete without a delicious payasam, and trying a different variety can make the festive feast even more special. This recipe combines jaggery and coconut milk with a nutritious grain to create a rich, creamy and flavorful dessert. It is easy to prepare at home and makes a perfect sweet addition to the traditional Onam feast.
RELATED TOPICS: ONAM PAYASAM, ONAM SPECIAL RECIPE, PAYASAM RECIPE, KERALA ONAM, ONAM SADHYA
News ⏭️

