NEWS

ഒന്നാം പാദത്തിൽ ലാഭം കുറഞ്ഞത് 20%, ഇടിഞ്ഞ കൊച്ചിൻ ഷിപ്‍യാഡ് ഓഹരികള്‍ക്ക് തിരിച്ചു കയറ്റം


ഒന്നാം പാദ ഫലങ്ങൾക്ക് പിന്നാലെ നാലു ശതമാനത്തോളം ഇടിഞ്ഞ കൊച്ചിൻ ഷിപ്‍യാഡ് ഓഹരികൾക്ക് തിരിച്ചു കയറ്റം. ഇന്നലെ ഇൻട്രാഡേയിൽ കുത്തനെ ഇടിഞ്ഞ ഓഹരി അൽപം നിലമെച്ചപ്പെടുത്തി 1457 രൂപയ്ക്കാണ് ക്ലോസ് ചെയ്തത്. ഇന്ന് ഓഹരിയൊന്നിന് 1460 രൂപയ്ക്ക് വ്യാപാരം ആരംഭിച്ച ഓഹരി ഒരു വേള 1501 രൂപ വരെ ഉയർന്നു. ഉച്ചയ്ക്ക് 12.50ന് 2.5 ശതമാനത്തോളം നേട്ടത്തിൽ 1493 രൂപ എന്ന നിലയിലാണ് ഓഹരിയുടെ പ്രകടനം.കഴിഞ്ഞ ദിവസങ്ങളിലെ ഇടിവിനു പിന്നാലെ നിക്ഷേപകർ ‘വാല്യൂ ബയിങ്’ നടത്തിയതാണ് ഓഹരികൾക്ക് നേട്ടമായത്. മികച്ച കമ്പനികളുടെ ഓഹരികൾ വില കുറയുമ്പോൾ വാങ്ങുന്നതാണ് ‘വാല്യൂ ബയിങ്’. ആദ്യപാദത്തിൽ ലാഭം കുറഞ്ഞെങ്കിലും കപ്പൽ നിർമാണ മേഖലയിൽ നിന്നുള്ള വരുമാനം വർധിച്ചത് ദീർഘകാലത്തേക്ക് ഓഹരികൾക്ക് അനുകൂലമാകുമെന്ന വിലയിരുത്തലിലാണ് നിക്ഷേപകർ. ചില അനലിസ്റ്റുകൾ ഓഹരിക്ക് ‘ബയ്’ റേറ്റിങ് നൽകിയതും അനുകൂലമായി.ഇനിയും ഇടിയുമെന്ന് പ്രവചനം


Fashion ⏭️

Back to top button