NEWS
പൈതൃക കോടതി മാതൃകയിൽ പറവൂരിൽ സബ് ട്രഷറി മന്ദിരം; നിർമിക്കുന്നത് 6,500 ചതുരശ്രയടിയുള്ള ഇരുനില കെട്ടിടം

പറവൂർ ∙ കച്ചേരി മൈതാനിയിൽ പുതിയ സബ് ട്രഷറി കെട്ടിടം നിർമിക്കാൻ 4 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചെന്നു മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞു. കാലപ്പഴക്കത്താൽ 2 വർഷം മുൻപു തകർന്നുവീണ പഴയ സബ് ട്രഷറി സ്ഥിതി ചെയ്തിരുന്ന അതേ സ്ഥലത്തു തന്നെയാണു പുതിയതു നിർമിക്കുക. 6,500 ചതുരശ്രയടിയുള്ള ഇരുനില കെട്ടിടമാണ് പണിയുന്നത്.പഴയ ട്രഷറി പൊളിച്ചു മാറ്റാനുള്ള അനുവാദം ട്രഷറി വകുപ്പിൽ നിന്നു ലഭ്യമാക്കി. ലേലം ചെയ്യാനുള്ള നടപടികൾ പൊതുമരാമത്ത് വകുപ്പ് പൂർത്തിയാക്കിയിട്ടുണ്ട്. പൈതൃക കോടതിയുടെ മനോഹാരിതയും തനിമയും നിലനിർത്തി അതേ മാതൃകയിലാണു 19 സെന്റിൽ സബ് ട്രഷറി കെട്ടിടം പണിയുന്നത്. പൂർണമായി ശീതീകരിച്ച കെട്ടിടത്തിന്റെ താഴത്തെ നിലയിൽ സബ് ട്രഷറി ഓഫിസറുടെ കാബിൻ, ശുചിമുറികൾ, ഒരേ സമയം 100 പേർക്ക് ഇരിക്കാവുന്ന ഹാൾ, ഹാളിൽ തന്നെ ജീവനക്കാരുടെ കൗണ്ടറുകൾ, സെർവർ മുറി, ജൂനിയർ സൂപ്രണ്ടിന്റെ കാബിൻ, പൊലീസ് ഗാർഡിന് ചുറ്റും സഞ്ചരിക്കാവുന്ന ബീറ്റ് ഏരിയ ഉൾപ്പെടുന്ന സ്ട്രോങ്ങ് റൂം, വിശ്രമമുറി, ട്രഷറി ഓഫിസർ, ജൂനിയർ സൂപ്രണ്ട് എന്നിവർക്കുള്ള പ്രത്യേക മുറികൾ, കാർ പോർച്ച്, പുരുഷ വനിത ജീവനക്കാർക്കുള്ള ശുചിമുറികൾ, 2 കാഷ് കൗണ്ടറുകൾ, അംഗപരിമിതർക്കായി റാംപ്, അവർക്കാവശ്യമായ ശുചിമുറികൾ, റെക്കോർഡ് റൂം എന്നിവ ഒരുക്കും.
Fashion ⏭️




