SPORTS

‘ഇനി അവനെ തടയാൻ ആർക്കും കഴിയില്ല; തിലകിനു പകരം ഇന്ത്യയുടെ ട്വന്റി20 ടീം വൈസ് ക്യാപ്റ്റനാകും’: തുറന്നുപറഞ്ഞ് മുൻ താരം


മുംബൈ ∙ ഇന്ത്യൻ ട്വന്റി20 ടീമിന്റെ നേതൃപദവിയിലേക്ക് അധികം താമസിക്കാതെ ഇഷാൻ കിഷൻ എത്തുമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആകാശ് ചോപ്ര. ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് സെമിഫൈനലിൽ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ ഇഷാൻ കിഷന്റെ തകർപ്പൻ ബാറ്റിങ്ങിനു പിന്നാലെയാണ് ആകാശ് ചോപ്രയുടെ ‘പ്രവചനം’. ഇഷാൻ അധികം വൈകാതെ ട്വന്റി20 ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തേയ്ക്ക് എത്തുമെന്ന് ആകാശ് ചോപ്ര പറഞ്ഞു. നിലവിൽ തിലക് വർമയാണ് ഇന്ത്യൻ ട്വന്റി20 ടീമിന്റെ വൈസ് ക്യാപ്റ്റൻ. ശ്രീലങ്കയ്‌ക്കെതിരായ സെമിഫൈനിൽ . മധ്യനിരയിൽ ഒറ്റയാൾ പോരാട്ടം നടത്തിയ ഇഷാൻ കിഷനാണു പിന്നാലെ സ്കോറിങ് നിയന്ത്രിച്ചത്. ഒരറ്റത്തു വിക്കറ്റുകൾ തുടർച്ചയായി വീണപ്പോഴും മറുവശത്തു തകർത്തടിച്ചു മുന്നേറിയ ഇഷാൻ, ഇന്ത്യൻ ടോട്ടൽ 169ൽ എത്തിച്ചു. 5 സിക്സും 4 ഫോറും അടങ്ങുന്നതാണ് ഇഷാന്റെ ഇന്നിങ്സ്. സഞ്ജു സാംസണിനെ മൂന്നാം നമ്പറിലേക്കു മാറ്റി, അഭിഷേക് ശർമയ്ക്കൊപ്പം (7) വൈഭവ് സൂര്യവംശിയെ (38) ഓപ്പണറാക്കിയാണ് ഇന്ത്യ ഇറങ്ങിയത്. എന്നാൽ അഭിഷേകും പിന്നാലെ സഞ്ജുവും (7) തുടക്കത്തിലേ വീണത് ഇന്ത്യയ്ക്കു തിരിച്ചടിയായി. 2 സിക്സും 6 ഫോറുമായി തകർത്തടിച്ച വൈഭവാണു പവർപ്ലേയിൽ ഇന്ത്യയ്ക്കു ഭേദപ്പെട്ട സ്കോർ നൽകിയത്. ബാറ്റിങ് ദുഷ്കരമായ പിച്ചിൽ അധികനേരം പിടിച്ചുനിൽക്കാൻ വൈഭവിനും സാധിച്ചില്ല.അതുകൊണ്ട് മധ്യ ഓവറുകളിൽ കളി മുന്നോട്ട് കൊണ്ടുപോകുക എന്നതായിരുന്നു എന്റെ ദൗത്യം. ശ്രേയസ്സ് അയ്യർ അവിടെയുണ്ടായിരുന്നു, ഞങ്ങൾ മികച്ച കൂട്ടുകെട്ടുകൾ ഉണ്ടാക്കാനാണ് ശ്രമിച്ചത്. എന്നാൽ നിർഭാഗ്യവശാൽ പിച്ചിന്റെ അവസ്ഥ നിങ്ങൾക്കറിയാമല്ലോ, ബാറ്റർമാർക്ക് ക്രീസിൽ നിലയുറപ്പിക്കുക വളരെ ബുദ്ധിമുട്ടായിരുന്നു. അതുകൊണ്ട് എങ്ങനെയെങ്കിലും സ്കോർ 150-ൽ എത്തിക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം. ഞാൻ എന്റെ വ്യക്തിഗത സ്കോറിലേക്ക് നോക്കിയിരുന്നില്ല. ബോർഡിൽ ആദ്യം 150 റൺസ് എത്തിക്കുക എന്ന ഒരൊറ്റ ലക്ഷ്യം മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ.’’– ഇഷാൻ പറഞ്ഞു.


Auto ⏭️

Back to top button