NEWS

‘പ്രധാനമന്ത്രിയുടെ ഓഫിസിൽനിന്ന്’: വ്യാജ ഐഡിയുമായി സെക്രട്ടേറിയറ്റിലെത്തി മന്ത്രിയെ കണ്ടു; ഡൽഹിയിൽ യുവതി പിടിയിൽ


ന്യൂഡൽഹി∙ പ്രധാനമന്ത്രിയുടെ ഓഫിസിലെ ഉന്നത ഉദ്യോഗസ്ഥയാണെന്നു പരിചയപ്പെടുത്തി ബംഗാൾ സെക്രട്ടേറിയറ്റിനുള്ളിൽ കയറി മന്ത്രിയെ കണ്ട യുവതി പിടിയിൽ. ബുധനാഴ്ചയാണ് വ്യാജ ഐഡന്റിറ്റി കാർഡ് ഉപയോഗിച്ച് അകങ്ഷ വിദ്യാർഥി (30) ബംഗാൾ പൊതുമരാമത്ത് മന്ത്രി ഡോ. അജയ് കുമാർ പോഡ്ഡറയുമായി കൂടിക്കാഴ്ച നടത്തിയത്.യുവതിയുമായി സംഭാഷണം നടത്തവേ മന്ത്രിക്കുണ്ടായ സംശയമാണു യുവതിയെ കുറിച്ച് കൂടുതൽ അന്വേഷിക്കാൻ കാരണമായത്. യുവതിയുടെ വിവരങ്ങൾ മന്ത്രി ചോദിക്കാൻ ആരംഭിച്ചതോടെ അവർ പെട്ടെന്നു സ്ഥലം വിട്ടു. തുടർന്ന് മന്ത്രിയുടെ ഓഫിസിൽനിന്നു വിവരം പൊലീസിനു കൈമാറി. പിന്നാലെ നടന്ന അന്വേഷണത്തിൽ യുവതി ഡൽഹിയിലേക്കുള്ള വിമാനത്തിൽ യാത്ര ആരംഭിച്ചതായി മനസ്സിലാക്കി. ആൾമാറാട്ടം, വ്യാജ തിരിച്ചറിയൽ രേഖ നിർമിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ബംഗാൾ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.


Fashion ⏭️

Back to top button