NEWS

നഗരസഭാ ചെയർമാനെതിരെ കൈയേറ്റമെന്ന്,​ ശ്രീകണ്ഠാപുരത്ത് നാളെ യുഡിഎഫ് ഹർത്താൽ

പ്രതീകാത്മക ചിത്രം

കണ്ണൂർ : ശ്രീകണ്ഠാപുരം നഗരസഭാ പരിധിയിൽ യു.ഡി.എഫ് നാളെ ഹർത്താലിന് ആഹ്വാനം ചെയ്തു. നാളെ രാവിലെ ആറുമുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെയും വാഹനങ്ങളെയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നഗരസഭാ ചെയർമാനെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആക്രമിച്ചെന്ന് ആരോപിച്ചാണ് ഹർത്താലിന് ആഹ്വാനം നൽകിയത്.

ശ്രീകണ്ഠാപുരത്ത് ഡി.വൈ.എഫ്.ഐ – യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിനിടെയാണ് ശ്രീകണ്ഠാപുരം നഗരസഭാ ചെയർമാൻ ഇ.വി. രാമകൃഷ്ണന് നേരെ കൈയേറ്റമുണ്ടായത്. അദ്ദേഹത്തിന്റെ വസ്ത്രങ്ങൾ കീറുകയും ചെയ്തു. സംഘർഷത്തിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരെ പൊലീസ് കേസെടുത്തിരുന്നു,​ കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചെന്ന പരാതിയിലാണ് 19 ‌ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തത്.

Read News ⏭️

Back to top button