NEWS

അൽപം പോലും പഞ്ചസാര ചേർക്കാത്ത നല്ല മധുരവും സ്വാദുമുള്ള ഐസ്‌ക്രീം,​ പ്രമേഹ രോഗികൾക്കും കഴിക്കാനാകും കഴിക്കാം

ഐസ്‌ക്രീം

നീലേശ്വരം: പഞ്ചസാരയ്ക്ക് പകരം നീര പാനീയം ഉപയോഗിച്ച് ഐസ്‌ക്രീം തയ്യാറാക്കുന്നതിനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ച് കാർഷിക സർവകലാശാലയുടെ നാളികേരമിഷനു കീഴിലുള്ള പടന്നക്കാട് നീര യൂണിറ്റ്.സാങ്കേതികനടപടികൾ പൂർത്തീയാക്കി വാണിജ്യാടിസ്ഥാനത്തിൽ ഉൽപാദനത്തതിനുള്ള അനുമതിയും വില നിർണയവും പൂർത്തിയാക്കി സർവകലാശാലയുടെ അനുമതിയോടെ ഐസ്‌ക്രീം വിപണിയിലെത്തും.

കാർഷിക കോളേജിലെ പഴയ ഫാം ഹൗസിനോടു ചേർന്നുള്ള നീര യൂണിറ്റിലെ പൈലറ്റ് പ്ലാന്റിലാണ് നീര ഐസ്‌ക്രിം വികസിപ്പിച്ചത്. ഗ്ലൈസമിക് സൂചിക കുറഞ്ഞ നീര ഉപയോഗിച്ച് ഐസ്‌ക്രീം തയ്യാറാക്കുമ്പോൾ കുറഞ്ഞ അളവിലെങ്കിലും പ്രമേഹരോഗികൾക്കും കഴിക്കാനാകും. വിവിധ രുചികളിൽ സ്‌കൂപ്പ്, ഐസ് കപ്പ്, പാഴ്സൽ എന്നിയെല്ലാമായി നൽകാവുന്ന വിധം ഫാമിലി പായ്ക്ക്, കോൺ ഐസ്, ഐസ് കാൻഡി, ചെറിയ കപ്പ് ഐസ്‌ക്രീം എന്നിങ്ങനെ ജനപ്രിയമായ എല്ലാ രൂപങ്ങളിലും ഇത് ഉൽപാദിപ്പിക്കും.

നാളികേര മിഷനും കാർഷിക കോളേജിലെ ഹോംസയൻസ് ഡിപ്പാർട്ട്‌മെന്റും വിവിധ പഠനവകുപ്പുകളും ചേർന്നാണ് നീര ഐസ്‌ക്രീം യാഥാർത്ഥ്യമാക്കിയത്. പന്ത്രണ്ടു വർഷത്തോളമായി പടന്നക്കാട് കാർഷിക കോളേജിനോട് അനുബന്ധിച്ച് പ്രതിദിനം നൂറ് ലിറ്റർ നീര സംസ്‌കരിച്ചെടുക്കുന്നുണ്ട്. കാർഷിക കോളേജ് അഗ്രിക്കൾച്ചറൽ എൻജിനീയറിംഗ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ പയ്യന്നൂർ മുത്തത്തി സ്വദേശി കെ. പി. ശിവജിയാണ് നാളികേര മിഷന്റെ അസിസ്റ്റന്റ് ഡയറക്ടർ.

നീര ഇവിടെ ജനപ്രീയമാണ്

മുപ്പത് ലിറ്ററോളം നീരയാണ് പ്രതിദിനം ഇവിടെ നിന്ന് ആളുകൾ വാങ്ങി കുടിക്കുന്നത്. കുപ്പികളിലാക്കിയ കാർബണേറ്റഡ് നീര, കേര ചക്കര, കേര പഞ്ചസാര, കേര ചക്കരകൊണ്ടുള്ള അരിയുണ്ട, നീര സിപ് അപ്, കേര ഹണി, കേര നീര കുക്കീസ്, നീര വുഡ്ഡിംഗ്, നീര സ്‌പ്രെഡ്, നീര ഹൽവ എന്നീ മൂല്യവർദ്ധിത ഉൽപന്നങ്ങളും ഇവിടെ തയ്യാറാക്കുന്നു.

നീര കോർ പ്രൊഡക്ഷൻ ടീം, റിസർച്ച്, പ്രൊഡക്ഷൻ യൂണിറ്റ്, കാർഷിക കോളേജ് പ്ലാന്റ് ബ്രീഡിംഗ് ആൻഡ് ജനറ്റിക്സ്, ഹോംസയൻസ് പഠനവകുപ്പുകളുടെയും സഹായം നീര യൂണിറ്റിന് ലഭിക്കുന്നുണ്ട്. നീര ചെത്തിയെടുക്കാൻ ടെക്നീഷ്യൻമാരും ഇവിടെ ഉണ്ട്. നീലേശ്വരം കരുവാച്ചേരിയിലെ കാർഷിക കോളേജ് ഇൻസ്ട്രക്ഷൻ ഫാമിൽ ഫുള്ളി ഓട്ടോമേറ്റഡ് നീര പ്ലാന്റ് സജ്ജമാണ്.

Read News ⏭️

Back to top button