LIFESTYLE

അടുക്കളയിൽ നിന്ന് ഡൈനിംഗ് റൂമിലെത്താൻ നാല് മിനിറ്റ് നടക്കണം; ഇതാണ് സക്കർബർഗിന്റെ 335 കോടിയുടെ ആഡംബര കൊട്ടാരം


mark zuckerberg

നഗരത്തിന്റെ തിരക്കുകളിൽ നിന്നൊഴിഞ്ഞ് പുൽമേടും മരങ്ങളും നിറഞ്ഞ പ്രദേശം. അവിടെ തലയെടുപ്പോടെ നിൽക്കുന്ന രണ്ട് നൂറ്റാണ്ടോളം പഴക്കമുള്ള ഗോഥിക് വാസ്തുവിദ്യയിൽ നിർമ്മിച്ച കോട്ട. അയർലൻഡിലെ കൗണ്ടി വാട്ടർഫോർഡിൽ ബ്ലാക്ക് വാട്ടർ നദിക്കരയിൽ സ്ഥിതിചെയ്യുന്ന മനോഹരമായ ഈ കോട്ടയാണ് ‘സ്ട്രാൻകല്ലി കാസിൽ’.

ചരിത്രമുറങ്ങുന്ന ഈ ഭീമൻ കോട്ട പൊന്നുംവിലയ്ക്ക് സ്വന്തമാക്കിയിരിക്കുകയാണ് മെറ്റയുടെ മേധാവി മാർക്ക് സക്കർബർഗും ഭാര്യ പ്രിസില്ല ചാനും. അയർലൻഡ് സന്ദർശിക്കുമ്പോൾ വിശാലമായ ഈ കോട്ടയിലാകും സക്കർബർഗും കുടുംബവും താമസിക്കുക. ഉടമയുമായി നേരിട്ടുള്ള രഹസ്യ ഇടപാടായതിനാൽ സക്കർബർഗ് കോട്ട വാങ്ങാൻ എത്ര പണം മുടക്കിയെന്ന് വ്യക്തമല്ല. എന്നാൽ,3.5 കോടി ഡോളറിന്റെ (ഏകദേശം 335 കോടി രൂപ) മൂല്യം കോട്ടയ്ക്കുണ്ടെന്ന് റിയൽ എസ്റ്റേറ്റ് വിദഗ്ദ്ധർ പറയുന്നു.


അടുക്കള ടു ഡൈനിംഗ് റൂം


440 ഏക്കർ എസ്റ്റേറ്റിനുള്ളി സ്ഥിതി ചെയ്യുന്ന കോട്ട. മൂന്ന് നിലകൾ. 16,000 ചതുരശ്ര അടി വിസ്തീർണം. നിർമ്മിച്ചത് 1827ൽ
ഒരു അടുക്കളയിൽ നിന്ന് ഡൈനിംഗ് റൂമിലെത്താൻ 4.5 മിനിറ്റ് നടക്കണം
മെറ്റയുടെ അന്താരാഷ്ട്ര ആസ്ഥാനം സ്ഥിതി ചെയ്യുന്ന ഡബ്ലിനിൽ നിന്ന് 200 കിലോമീറ്റർ അകലെ
ജോൺ കെയ്ലി എന്ന രാഷ്ട്രീയ നേതാവിന് വേണ്ടി നിർമ്മിച്ചത്. അതിന് മുമ്പും ഇവിടെയൊരു കോട്ട നിലനിന്നിരുന്നു
ലണ്ടൻ ആസ്ഥാനമായ സ്വകാര്യ നിക്ഷേപ കമ്പനി ആർ.എ.ബി ക്യാപിറ്റലിന്റെ സഹസ്ഥാപകൻ മൈക്കൽ അലൻ ബക്ക്‌ലി ആയിരുന്നു കഴിഞ്ഞ രണ്ട് ദശാബ്ദം കോട്ടയുടെ ഉടമ

English Summary

Meta CEO Mark Zuckerberg and his wife Priscilla Chan have purchased the historic Strancally Castle in County Waterford, Ireland. The nearly 200-year-old Gothic castle, situated on a 440-acre estate along the Blackwater River, is valued by real estate experts at $35 million. The couple acquired it for their future stays in Ireland.
RELATED TOPICS: MARK ZUCKERBERG, ZUCKERBERG LUXURY HOME, 335 CRORE HOUSE, ZUCKERBERG MANSION, CELEBRITY LUXURY HOMES


News ⏭️

Back to top button