NEWS
‘യുവജനങ്ങളിൽ അഭിമാനം, പോരാട്ടം തുടരുക, ഒപ്പമുണ്ട്; നരേന്ദ്രമോദിയുടെ വഴി അടയുന്നു’

ചെന്നൈ∙ ഇന്ത്യയിലെ യുവജനങ്ങളിൽ അഭിമാനമുണ്ടെന്ന് രാഹുൽഗാന്ധി. പ്രതിഷേധങ്ങൾ തുടരാൻ നിർദേശിച്ച രാഹുൽഗാന്ധി ഒപ്പമുണ്ടെന്ന് ഉറപ്പ് നൽകി. ബിജെപി ഭരണകൂടവും ഭരണഘടനയെ ആക്രമിച്ച ആളുകളും പരാജയപ്പെടുമെന്ന് ഉറപ്പുവരുത്തുമെന്നും രാഹുൽ ഗാന്ധി വിഡിയോ സന്ദേശത്തിൽ പറഞ്ഞു.ഭരണഘടനയെയും ഇന്ത്യൻ ജനതയുടെ ശബ്ദത്തെയും സംരക്ഷിക്കുമെന്ന് രാഹുൽഗാന്ധി പറഞ്ഞു. കഴിഞ്ഞ 10-15 വർഷമായി ഇന്ത്യയോട് ചെയ്തത് ഇനി ഒരിക്കലും ആവർത്തിക്കില്ലെന്ന് ഉറപ്പുവരുത്തും. കഴിഞ്ഞ പത്ത് വർഷത്തിലേറെയായി താൻ നരേന്ദ്ര മോദിക്കെതിരെയും ആർഎസ്എസിനെതിരെയും പോരാടുകയാണ്. അവരുടെ പ്രധാന സവിശേഷത ഭീരുത്വമാണ്.
Fashion ⏭️




