NEWS

തിരുവനന്തപുരത്ത് പ്രിയദര്‍ശിനി ബസുകൾക്ക് നേരെ കല്ലേറ്

പ്രതീകാത്മകചിത്രം

തിരുവനന്തപുരം: പ്രിയദര്‍ശിനി ബസുകൾക്ക് നേരെ കല്ലേറ്. കല്ലറ പരപ്പിലാണ് സംഭവം. വെഞ്ഞാറമൂട്, കിളിമാനൂര്‍ ഡിപ്പോയിലെ ബസുകൾക്ക് നേരെയാണ് കല്ലേറ് ഉണ്ടായത്. ബൈക്കില്‍ എത്തിയ സംഘം ബസുകൾക്ക് നേരെ കല്ലെറിയുകയായിരുന്നു.

കല്ലറില്‍ ബസിന്റെ മുൻവശത്തെ ഗ്ലാസിന്റെ ചില്ല് തകര്‍ന്നു. ഇന്നലെ രാത്രി 11.15 ഓടെയാണ് സംഭവം നടന്നത്. ബസ് പാര്‍ക്ക് ചെയ്തിരുന്ന സമയത്താണ് കല്ലേറുണ്ടായത്. ജീവനക്കാര്‍ പാങ്ങോട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
RELATED TOPICS: PRIYADARSHINI BUSES, STONE PELTING, THIRUVANANTHAPURAM, KALLARA PARAPPIL, PANGODE POLICE

Read News ⏭️

Back to top button