NEWS

പരസ്യവധശിക്ഷയ്ക്ക് ഒരുങ്ങി യുഎസ്: ‘ഐഎസ് മോഡലെന്ന്’ ആരോപണം, എതിർത്ത് വൈസ് പ്രസിഡന്റും


വാഷിങ്ടൻ∙ ടെക്‌സസിലെ ഫോർട്ട് ഹുഡ് യുഎസ് സൈനിക താവളത്തിൽ 13 നിരായുധരായ സൈനികരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ നിദാൽ ഹസന്റെ (56) വധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യുന്നതിനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കം രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നു. ഡിസംബർ മൂന്നിനാണ് ശിക്ഷ നടപ്പാക്കുക. മുൻ ആർമി സൈക്യാട്രിസ്റ്റായ നിദാൽ ഹസനെ ഫയറിങ് സ്ക്വാഡ് ആയിരിക്കും വധിക്കുക.ഇത്തരത്തിലുള്ള കാര്യങ്ങൾക്ക് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടെന്ന് ആളുകൾ മനസ്സിലാക്കേണ്ടതിനാണ് വധശിക്ഷ തത്സമയ സംപ്രേഷണം ചെയ്യുന്നതെന്നാണ് യുഎസ് യുദ്ധകാര്യ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞത്. പദ്ധതി നടപ്പിലായാൽ ഇറാനും താലിബാൻ ഭരിക്കുന്ന അഫ്ഗാനിസ്ഥാനും ഒഴികെ പരസ്യമായി വധശിക്ഷ നടപ്പാക്കുന്ന ഏക രാജ്യമായി അമേരിക്ക മാറും.വൈസ് പ്രസിഡന്റ് ജെഡി വാൻസ് ലൈവ് സ്ട്രീമിങ്ങിനെ എതിർത്തു. അത് യഥാർഥത്തിൽ സംഭവിക്കുമെന്ന് തനിക്കറിയില്ല. ഇത് ആത്യന്തികമായി ലൈവ് സ്ട്രീം ചെയ്യുകയാണെങ്കിൽ, താൻ അത് കാണാൻ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.


Fashion ⏭️

Back to top button