NEWS

വിജയിയുടെ വീട്ടിലെത്തി രാഹുൽ, കെട്ടിപ്പിടിച്ച് സ്വീകരണം; ദേശീയ രാഷ്ട്രീയം ചർച്ചയായി


ചെന്നൈ ∙ തമിഴ്നാട്ടിൽ ടിവികെ നേതൃത്വത്തിൽ രൂപീകരിച്ച മതേതര സാമൂഹികനീതി വിജയസഖ്യം ഇന്ത്യ മുന്നണിയിലെത്തിയ ശേഷം ആദ്യമായി മുഖ്യമന്ത്രി വിജയ്, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവർ കൂടിക്കാഴ്ച നടത്തി. വിദ്യാർഥികളുമായി സംവദിക്കുന്ന ‘ഛാത്രോം കി ഗൂഞ്ച്’ പരിപാടിക്കായി ചെന്നൈയിലെത്തി രാഹുൽ ഗാന്ധിയെ നീലാങ്കരയിലെ വീട്ടിലേക്ക് ക്ഷണിച്ചു ഉച്ചഭക്ഷണം നൽകിയാണ് മുഖ്യമന്ത്രി സ്വീകരിച്ചത്.രാഹുലിനെ മുഖ്യമന്ത്രി കെട്ടിപിടിച്ചു വീട്ടിലേക്ക് ആനയിച്ചു. ദേശീയതലത്തിലെ വിവിധ രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്തെന്നാണ് സൂചന. ഉപതിരഞ്ഞെടുപ്പിലെ ടിവികെയുടെ വിജയത്തിൽ രാഹുൽ അഭിനന്ദനം അറിയിച്ചു. തുടർന്നു ഇരുവരും ഒരു കാറിൽ ക്രിക്കറ്റ്താരം എം.എസ്.ധോണിയുടെ ഉടമസ്ഥതയിലുള്ള പാലവാക്കത്തെ 7 പെഡൽ കഫേയിലെത്തി. കാപ്പി കുടിച്ച ശേഷമാണ് രാഹുൽ മറ്റൊരു കാറിൽ ഹോട്ടലിലേക്ക് മടങ്ങിയത്.


Fashion ⏭️

Back to top button